Latest NewsIndiaNews

നിറവയറുമായി അലഞ്ഞതിനൊടുവിൽ കോവിഡ് രോഗിയായ യുവതി മൂന്ന് മക്കൾക്ക് ജന്മം നൽകി

മുംബൈ: ആശുപത്രികൾ കയ്യൊഴിഞ്ഞ കോവിഡ് രോഗിയായ യുവതി മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. മുംബൈയിലെ നായർ ആശുപത്രിയിലാണ് അമ്മയും മക്കളുമുള്ളത്. കുഞ്ഞുങ്ങൾക്ക് കോവിഡില്ല. പ്രസവമടുത്തിരിക്കെയാണ് യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ യുവതിയെ ചികിൽസിച്ചിരുന്ന ആശുപത്രിയും കൈയൊഴിഞ്ഞു.

തുടർന്ന് മറ്റുള്ള ആശുപത്രികളെ സമീപിച്ചെങ്കിലും ആറ് ആശുപത്രികളും നിറവയറുമായെത്തിയ യുവതിയെ സ്വീകരിക്കാൻ തയ്യാറായില്ല. ഒടുവിൽ മുംബൈയിലെ നായർ ആശുപത്രി അഭയം നൽകി. സിസേറിയനിലൂടെയാണ് രണ്ട് ആൺകുഞ്ഞുങ്ങളും പെൺകുഞ്ഞും പിറന്നത്.

ALSO READ:രാത്രി കാല നിശാ ക്ലബ്ബുകള്‍ വഴി കൊറോണ ബാധിതരുടെ എണ്ണം കൂടി; കർശന നടപടി സ്വീകരിച്ച് സർക്കാർ

നീണ്ട യാത്രയ്ക്ക് ശേഷം സന്തോഷം നിറച്ചെത്തിയ പൊന്നോമനകളുമായി പുഞ്ചിരിക്കുകയാണ് യുവതി. കുട്ടികൾക്ക് രണ്ട് കിലോ വീതം തൂക്കമുണ്ട്. അമ്മയെയും കുഞ്ഞുങ്ങളെയും രക്ഷിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നായിരുന്നു ഇവരെ ചികിൽസിച്ച ആശുപത്രി അധികൃതരുടെ പ്രതികരണം. കോവിഡ് ബാധിച്ച 40 ഓളം ഗർഭിണികൾക്കാണ് ഇതുവരെ നായർ ആശുപത്രി അഭയം നൽകിയത്. ഇവരുടെ കുഞ്ഞുങ്ങൾക്ക് ആർക്കും കോവിഡ് ഇല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button