Latest NewsNewsInternational

രാത്രി കാല നിശാ ക്ലബ്ബുകള്‍ വഴി കൊറോണ ബാധിതരുടെ എണ്ണം കൂടി; കർശന നടപടി സ്വീകരിച്ച് സർക്കാർ

സിയോള്‍: ദക്ഷിണ കൊറിയയിൽ രാത്രി കാല നിശാ ക്ലബ്ബുകള്‍ വഴി കൊറോണ ബാധിതരുടെ എണ്ണം കൂടിയെന്ന് റിപ്പോർട്ട്. ഇതിനെത്തുടർന്ന് കൊറിയ 2100 ലധികം നിശാ ക്ലബ്ബുകള്‍ പൂട്ടാൻ ഉത്തരവിട്ടു. കോവിഡ് പ്രതിരോധത്തിനായിട്ടാണ് വളരെയധികം ആളുകള്‍ ഇടപഴകുന്ന നിശാ ക്ലബ്ബുകള്‍, ബാര്‍ റെസ്റ്റോറന്റുകള്‍ , ഡിസ്‌കോ കേന്ദ്രങ്ങള്‍ എന്നിവ അടക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

അടുത്തിടെ ക്ലബ്ബുകള്‍ വഴി കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചതോടെയാണ് എല്ലാ ക്ലബ്ബുകളും അടക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്. ഇന്നലെയോടെ കര്‍ശനമായ നിയമമാണ് സിയോളടക്കമുള്ള പ്രധാന നഗരങ്ങളിലെല്ലാം നടപ്പാക്കിയതെന്ന് സിയോള്‍ മേയര്‍ പാര്‍ക് വോണ്‍ സൂണ്‍ അറിയിച്ചു. എല്ലായിടത്തും തെര്‍മല്‍ സ്‌കാനറും കൊറോണ പ്രതിരോധ ഉപകരണങ്ങളും വ്യാപകമാക്കിയാണ് കൊറിയയുടെ നീക്കം.

ALSO READ: രോഗം ക്ഷണിച്ചു വരുത്തുന്നു; സുരക്ഷാ മാനദണ്ഡങ്ങങ്ങൾ പാലിക്കാതെ വഴിയോര മുഖാവരണ വിൽപന

ഒരു രാത്രി മൂന്ന് ക്ലബ്ബുകള്‍ സന്ദര്‍ശിച്ച വ്യക്തിയാണിയാളെന്നും പോലീസ് കണ്ടെത്തി. എന്നാല്‍ ഇതിനപ്പുറം 16 മറ്റ് കേസുകള്‍ കൂടി പുറത്തുവന്നതോടെ സിയോള്‍ നഗരത്തില്‍ മാത്രം 40 പേര്‍ കൊറോണ ബാധിതരായിക്കഴിഞ്ഞതും അധികൃതരെ കുഴക്കിയിരിക്കുകയാണ്. വെള്ളിയാഴ്ച രാത്രിയോടെ 18 പുതിയ കോവിഡ് ബാധിതരുണ്ടായതോടെയാണ് സര്‍ക്കാര്‍ സംവിധാനം കൂടുതല്‍ ജാഗ്രതയിലേക്ക് നീങ്ങിയത്. 29 കാരനായ ഒരാളുടെ ഇടപെടലിലൂടെയാണ് ഇത്രയും പേരിലേക്ക് കൊറോണ പരന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button