Latest NewsNewsGulfOman

കോവിഡ്​ 19 : ഒമാനിൽ 112പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു, ഒരു മരണം

മസ്‌ക്കറ്റ് : ഒമാനിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ കൂടി ശനിയാഴ്​ച മരിച്ചു. 80 വയസുകാരിയായ സ്വദേശി വനിതയാ​ണ്​ മരണപ്പെട്ടത്. 112പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 17ഉം, രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3224ഉം ആയതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗമുക്​തി നേടിയവരുടെ എണ്ണം 1068 ആയി ഉയർന്നു. 2139 പേരാണ്​ ഇപ്പോൾ ചികിത്സയിലുള്ളത്. പുതിയ രോഗികളിൽ 60 പേർ വിദേശികളാണ്​. 91 പേർ മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നുള്ളവരാണ്​. ഇവിടെ മൊത്തം കോവിഡ്​ ബാധിതർ 2343ലെത്തി. 603 പേർക്കാണ്​ ഇവിടെ അസുഖം ഭേദമായത്. ആറ് ഒമാന്‍ സ്വദേശികളും ഒരു മലയാളി ഉള്‍പ്പെടെ പതിനൊന്നു വിദേശികളുമാണ് കോവിഡ് ബാധിച്ച് ഇതുവരെ മരണപ്പെട്ടത്.

സൗദിയിൽ കോവിഡ് മുക്തരായവരുടെ എണ്ണം 1000കടന്നു. ശനിയാഴ്ച 1704 പേർ കൂടി സുഖം പ്രാപിച്ചതോടെ കുവൈറ്റിൽ രോഗമുക്തരുടെ എണ്ണം 10,144 ആയി ഉയർന്നു. ചികിത്സയിലായിരുന്ന പത്ത് പേ ർ കൂടി മരിച്ചു. 33നും 66നും ഇടയിൽ പ്രായമുള്ള പ്രവാസികളാണ് മരിച്ചത്. മക്കയിലും ജിദ്ദയിലും നാലുപേർ റിയാദ്, മദീന എന്നിവിടങ്ങളിൽ ഓരോരുത്തരും മരിച്ചതോടെ രാജ്യത്തെ മരണസംഖ്യ 239ലെത്തി. 1704 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച കോവിഡ് ബാധിതരുടെ എണ്ണം 37,136ലെത്തി. ചികിത്സയിലുള്ള 26,753 ആളുകളിൽ 140 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു.

Also read : കുവൈറ്റില്‍ നിന്നുള്ള വിമാനം കൊച്ചിയിലെത്തി

രണ്ടു പേർ കൂടി കുവൈറ്റിൽ കോവിഡ് ബാധിച്ച് മരിച്ചു. 89 ഇന്ത്യക്കാർ ഉൾപ്പെടെ 415 പേർക്ക്​ കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 49ഉം, രോഗം ബാധിച്ചവരുടെ എണ്ണം 7623ഉം ആയി ഉയർന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 156 പേർകൂടി സുഖം പ്രാപിച്ചതോടെ രോഗമുക്​തി നേടിയവരുടെ എണ്ണം 2622 ആയി ഉയർന്നു. 4952 പേരാണ്​ നിലവിൽ ചികിത്സയിലുള്ളതിൽ 95 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു. കാപിറ്റൽ ഗവർണറേറ്റിൽ 60, ഹവല്ലി ഗവർണറേറ്റിൽ 108,അഹ്​മദി ഗവർ​ണറേറ്റിൽ 48, ഫർവാനിയ ഗവർണറേറ്റിൽ 172, ജഹ്​റ ഗവർണറേറ്റിൽ 27 എന്നിങ്ങനെയാണ് പുതിയ കോവിഡ് ബാധിതരുടെ കണക്കുകൾ.

Also read : പ്രവാസികൾ അവരുടെ പണം മുടക്കി യാത്ര ചെയ്യുന്നതിലെന്ത് ‘ ഓപ്പറേഷൻ ‘ എന്നാണ് ചോദ്യം; ഓപ്പറേഷൻ വന്ദേ ഭാരതിനെക്കുറിച്ച് എംബി രാജേഷ്

ഖത്തറിൽ ഒരു പ്രവാസി കൂടി കോവിഡ് ബാധിച്ച് മരിച്ചു. 52കാരനാണ് മരണമടഞ്ഞത്. വിട്ടുമാറാത്ത മറ്റു രോഗങ്ങള്‍ ഉണ്ടായിരുന്നു. കോവിഡ് ബാധിച്ചതോടെ ആരോഗ്യനില ഗുരുതരമായി. തുടർന്ന് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 13ആയെന്നു അധികൃതർ അറിയിച്ചു. 24 മണിക്കൂറിനിടെ 4,096 പേരിൽ നടത്തിയ പരിശോധനയിൽ 1,130 പേരില്‍ കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 21,331ലെത്തി. രോഗമുക്തരായവരുടെ എണ്ണം 2,499 ആയി ഉയർന്നു. നിലവിൽ 18,819 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് പരിശോധനക്ക് വിധേയമായവരുടെ എണ്ണം 1,24,554ലെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button