Latest NewsKeralaNews

പ്രവാസികൾ അവരുടെ പണം മുടക്കി യാത്ര ചെയ്യുന്നതിലെന്ത് ‘ ഓപ്പറേഷൻ ‘ എന്നാണ് ചോദ്യം; ഓപ്പറേഷൻ വന്ദേ ഭാരതിനെക്കുറിച്ച് എംബി രാജേഷ്

പ്രവാസികൾ അവരുടെ പണം മുടക്കി യാത്ര ചെയ്യുന്നതിലെന്ത് ‘ ഓപ്പറേഷൻ ‘ എന്ന ചോദ്യവുമായി എംബി രാജേഷ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പരിഹാസം. ഓപ്പറേഷൻ വന്ദേ ഭാരതിനെ പലരും വിമർശിക്കുന്നുണ്ട്. പ്രവാസികൾ അവരുടെ പണം മുടക്കി യാത്ര ചെയ്യുന്നതിലെന്ത് ‘ ഓപ്പറേഷൻ ‘ എന്നാണ് ചോദ്യം.കേന്ദ്രം കാശ് മുടക്കിയല്ലല്ലോ കൊണ്ടുവരുന്നത് എന്ന് ദോഷൈകദൃക്കുകൾ. പൊതുപണം മുടക്കിയ ഓപ്പറേഷനുമുണ്ട് എന്ന് മറന്ന് കേന്ദ്രത്തെ കുറ്റപ്പെടുത്തരുത്.ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് സുരക്ഷിതമായി പലരേയും എത്തിച്ച ‘ഓപ്പറേഷൻ ഭാരത് ഛോഡോ’. നീ രവ് മോദി, അമ്മാവൻ ചോക് സി, വിജയ് മല്യ എന്നിവരൊക്കെ എത്ര സുരക്ഷിതരായാണ് ഇവിടുന്ന് പുറത്തെത്തിയത് എന്നും രാജേഷ് ചോദിക്കുന്നു.

Read also: ഇത്രയും ട്രെയിനുകള്‍ ഇന്ത്യയില്‍ ഓടിയിട്ടും ഒരു മലയാളിയെ പോലും എത്തിക്കാൻ കഴിഞ്ഞിട്ടില്ല; വിമർശനവുമായി കെഎസ് ശബരിനാഥൻ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

ഓപ്പറേഷൻ വന്ദേ ഭാരതിനെ പലരും വിമർശിക്കുന്നുണ്ട്. പ്രവാസികൾ അവരുടെ പണം മുടക്കി യാത്ര ചെയ്യുന്നതിലെന്ത് ‘ ഓപ്പറേഷൻ ‘ എന്നാണ് ചോദ്യം.കേന്ദ്രം കാശ് മുടക്കിയല്ലല്ലോ കൊണ്ടുവരുന്നത് എന്ന് ദോഷൈകദൃക്കുകൾ. പൊതുപണം മുടക്കിയ ഓപ്പറേഷനുമുണ്ട് എന്ന് മറന്ന് കേന്ദ്രത്തെ കുറ്റപ്പെടുത്തരുത്.ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് സുരക്ഷിതമായി പലരേയും എത്തിച്ച ‘ഓപ്പറേഷൻ ഭാരത് ഛോഡോ’. നീ രവ് മോദി, അമ്മാവൻ ചോക് സി, വിജയ് മല്യ എന്നിവരൊക്കെ എത്ര സുരക്ഷിതരായാണ് ഇവിടുന്ന് പുറത്തെത്തിയത്? ശേഷം ‘ഓപ്പറേഷൻ ടെക്നിക്കൽ റൈറ്റ് ഓഫ് ‘.7.77 ലക്ഷം കോടി കടം ഇവാപ്പറേറ്റ് ചെയ്ത ആ ഓപ്പറേഷനാണ് മെഗാ ഓപ്പറേഷൻ.

കുടിയേറ്റ തൊഴിലാളികൾക്ക് ഓപ്പറേഷൻ പദയാത്ര. കൊറോണയെ തുരത്താൻ ഓപ്പറേഷൻ ഗോ കൊറോണ, ഓപ്പറേഷൻ താലി ബജാവോ, ഓപ്പറേഷൻ തീപ്പന്തം, ഓപ്പറേഷൻ പുഷ്പവൃഷ്ടി,ഓപ്പറേഷൻ ഗോമൂത്ര എന്നിങ്ങനെ വേറെ എത്ര എണ്ണം.ഓപ്പറേഷൻ ഗംഗാജൽ പൈപ്പ് ലൈനിലാണ്.

ടിക്കറ്റിന് കാശ് കൊടുത്താലെന്താ? വെറുതെ എയർ ഇന്ത്യാ ഫ്ലൈറ്റിൽ വന്നു എന്നു പറയുന്നതിനേക്കാൾ ഗമയില്ലേ ഓപ്പറേഷൻ വന്ദേ ഭാരതിൽ വന്നു എന്നു പറയാൻ.ഫ്ലയിങ്ങ് സ്ക്വാഡിൻ്റെ വണ്ടിയിൽ അപകടത്തിൽ പെട്ടയാളെ ആശുപത്രിയിലാക്കിയ ശേഷം പോലീസ്, ജീപ്പിൻ്റെ കാശ് ഈടാക്കാറില്ലല്ലോ. യുദ്ധക്കപ്പലിൽ രക്ഷിച്ച്കൊണ്ടുവന്നതിന് കൂലി വാങ്ങുന്നത് ന്യായമാണോ എന്നൊക്കെ ദുഷ്ട ബുദ്ധികൾ ചോദിക്കും. കാശ് കൊടുത്താലെന്താ യുദ്ധക്കപ്പലിൽ കയറാൻ കഴിഞ്ഞില്ലേ എന്ന് തിരിച്ചു ചോദിക്കണം.
എംബസികളുടെ ഫണ്ട് സൗജന്യമായി ഇന്ത്യക്കാരെ കൊണ്ടുവരാനുള്ളതല്ല. വലിയ ദുരിതം വരുമ്പോൾ ചെലവഴിക്കാനുള്ളതാണെന്ന് കേന്ദ്ര മന്ത്രി പറഞ്ഞിട്ടുണ്ട്. ഇതൊക്കെ എന്ത് ദുരിതം? വലുത് വരാനിരിക്കുന്നുണ്ടത്രേ! ഇന്ത്യയിൽ രോഗികളുടെ എണ്ണം നൂറിരട്ടി കുടിയെങ്കിലും ലോകമാകെ കൂടിയതിൻ്റെ ഒരംശം മാത്രമേ കൂടിയിട്ടുള്ളു. ലോകത്താകെ കൂടിയ ത്ര കുടിയിട്ടുമില്ല. അപ്പോൾ യഥാർത്ഥത്തിൽ ഇവിടെ രോഗികളുടെ എണ്ണം കുറയുകയാണ് ഉണ്ടായത്..ഇന്ധന വില പോലെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button