Latest NewsKeralaNattuvarthaNews

കണ്ണീരുണങ്ങാതെ കാസർകോട്; യുവ​ദമ്പതികൾ സംശയാസ്പദമായ രീതിയിൽ പുഴയിൽ മരിച്ച നിലയിൽ

രണ്ടു മാസം മുമ്പാണ് ഇരുവരും വിവാഹിതരായതെന്ന് പോലീസ്

ഹാസൻ; കോവി‍‍ഡ് മൂലമുള്ള ലോക്ക് ഡൗണിനിടെ വീട്ടില്‍ നിന്നും ബൈക്കില്‍ കറങ്ങാനിറങ്ങിയ യുവ ദമ്പതികള്‍ പുഴയില്‍ മരിച്ച നിലയില്‍. ബേളൂര്‍ മുരഹള്ളി സ്വദേശി അര്‍തേഷ് (27), ഭാര്യയും ഹെന്നള്ളി സ്വദേശിയുമായ കൃതിക എന്നിവരെയാണ് ഹേമാവതി പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു മാസം മുമ്പാണ് ഇരുവരും വിവാഹിതരായതെന്ന് പോലീസ് വ്യക്തമാക്കി.

മരിച്ച അർതേഷ് ബംഗളൂരുവിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനാണ് , കഴിഞ്ഞ ദിവസം വീട്ടില്‍ നിന്നും ബൈക്കില്‍ കറങ്ങാനിറങ്ങിയ ഇരുവരെയും ഏറെ നേരമായിട്ടും കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തില്‍ ഇരുവരും സഞ്ചരിച്ച ബൈക്ക് പുഴക്കരയില്‍ കണ്ടെത്തുകയായിരുന്നു.

പരിഭ്രാന്തരായ വീട്ടുകാർ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പുഴയില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.പുഴക്കരയില്‍ നിന്നും സെല്‍ഫിയെടുക്കുന്നതിനിടെ അബദ്ധത്തില്‍ വീണ് മരിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം പുറത്ത് വരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button