Latest NewsNewsIndia

ലോക്ക് ഡൗൺ നീട്ടണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് നാല് സംസ്ഥാനങ്ങൾ

ന്യൂഡൽഹി: ലോക്ക്ഡൗണ്‍ നീട്ടണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് നാല് സംസ്ഥാനങ്ങള്‍. ബിഹാറും ജാര്‍ഖണ്ഡും ഒഡിഷയും തെലുങ്കാനയുമാണ് ലോക്ക്ഡൗണ്‍ മേയ് 31 വരെ നീട്ടണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം ലോക്ക് ഡൗണ്‍ മൂന്നാം ഘട്ടം അവസാനിക്കാന്‍ ഏഴ് ദിവസം മാത്രം ബാക്കി നിൽക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും നാളെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ചര്‍ച്ച നടത്തും. ഉച്ചയ്ക്ക് 3 മണിക്കാകും കൂടിക്കാഴ്ച. മൂന്നാം ലോക്ക്ഡൗണ്‍ വീണ്ടും നീട്ടണോ എന്ന കാര്യത്തില്‍ ഈ നിര്‍ണായകയോഗത്തിലെ അഭിപ്രായങ്ങള്‍ കൂടി വിലയിരുത്തിയാകും തീരുമാനമെടുക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button