Latest NewsKeralaNews

കളക്ടറുടെ ഉത്തരവ് മറികടന്ന് മിഠായി തെരുവില്‍ തുറന്ന കട പോലിസ് അടപ്പിച്ചു

കോഴിക്കോട് മിഠായിതെരുവ്, വലിയങ്ങാടി പോലെയുള്ള സ്ഥലങ്ങളില്‍ അവശ്യ സാധനങ്ങള്‍ ഒഴികെയുള്ള കടകള്‍ തുറക്കരുതെന്നായിരുന്നു കളക്ടറുടെ ഉത്തരവ്

കോഴിക്കോട് : മിഠായി തെരുവില്‍ ജില്ലാ കളക്ടറുടെ ഉത്തരവ് മറികടന്ന് തുറന്ന കട പൊലീസ് അടപ്പിച്ചു. കളക്ടറുടെ ഉത്തരവ് മറികടന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസറുദ്ദീന്റെ കടയാണ് തുറന്നത്. സംഭവത്തില്‍ ഇയാൾക്കെതിരെ പോലീസ് കേസെടുത്തു.  കോഴിക്കോട് മിഠായിതെരുവ്, വലിയങ്ങാടി പോലെയുള്ള സ്ഥലങ്ങളില്‍ അവശ്യ സാധനങ്ങള്‍ ഒഴികെയുള്ള കടകള്‍ തുറക്കരുതെന്നായിരുന്നു കളക്ടറുടെ ഉത്തരവ്.

എന്നാൽ, ഇന്ന് രാവിലെ കോസ്‌മെറ്റിക്‌സ് വില്‍ക്കുന്ന കട നസറുദ്ദീന്റെ നേതൃത്വത്തില്‍ നേരിട്ടെത്തി തുറക്കാന്‍ ശ്രമിച്ചു. ഉടന്‍ തന്നെ സ്ഥലത്തെത്തിയ പോലിസുകാര്‍ കട അടപ്പിച്ചു. നസറുദ്ദീനെ ബലം പ്രയോഗിച്ച് മാറ്റി നിര്‍ത്തുകയും മൂന്ന് പേരില്‍ കൂടുതല്‍ നിന്നാല്‍ കേസെടുക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. എന്നാല്‍ ഇന്നലെ കലക്ടറെ വിളിച്ച് സംസാരിച്ചതാണെന്നും കട തുറക്കുമെന്ന് അദ്ദേഹത്തെ അറിയിച്ചതാണെന്നും നസറുദ്ദീന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button