നാഷണല്‍ ഫെര്‍ട്ടിലൈസേഴ്‌സില്‍ അവസരം. പ്രൊഡക്ഷന്‍, മെക്കാനിക്കല്‍, ഇലക്ട്രക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍, സിവില്‍, ഫയര്‍ ആന്‍ഡ് സേഫ്റ്റി, കെമിക്കല്‍ ലാബോറട്ടറി തുടങ്ങിയ വിഭാഗങ്ങളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്. അപേക്ഷകരുടെ എണ്ണം കൂടുതലാണെങ്കില്‍ ഓണ്‍ലൈന്‍ പരീക്ഷ നടത്തും. 52ഒഴിവുകളാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്.
വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള അപേക്ഷാ മാതൃക ഡൗൺലോഡ് ചെയ്തെടുത്ത് പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകൾ സഹിതം General Manager (HR), National Fertilizers Limited, A-11, Sector-24, Noida, District Gautam Budh Nagar, Uttar Pradesh-201301 എന്ന വിലാസത്തിൽ അയക്കണം. കവറിന് പുറത്ത് അപേക്ഷിക്കുന്ന തസ്തികയുടെ പേര് വ്യക്തമാക്കണം.
ഔദ്യോഗിക വിജ്ഞാപനത്തിനും കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക :https://www.nationalfertilizers.com
അവസാന തീയതി : മെയ് 27
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, ആന്‍ഡമാന്‍&നിക്കോബാര്‍, ലഡാക്ക്, ഹിമാചല്‍ പ്രദേശ്, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി : ജൂൺ 3
Post Your Comments