FoodFestivals

രുചിയേറും റമദാൻ നോമ്പുതുറ സ്പെഷ്യൽ വിഭവം ഇറച്ചി പത്തിരി

റമദാന്‍ മാസത്തില്‍ അതിഥിയായി എത്തിയ ഒരു സ്‌പെഷ്യല്‍ വിഭവമാണ് ഇറച്ചി പത്തിരി. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ കഴിക്കുന്ന ഒരു വിഭവം കൂടിയാണിത്. ഈ രുചികരമായ റമദാൻ സ്പെഷ്യൽ വിഭവം എങ്ങനെയാണ് ഉണ്ടക്കുന്നതെന്ന് നോക്കാം.

ആവിശ്യമായ ചേരുവകള്‍……………………..

ഇറച്ചി- കാൽ കിലോ

സവാള- 3 എണ്ണം

ഇഞ്ചി- 1 കഷണം

മസാല- 1 ടേബിള്‍ സ്പൂണ്‍

ഉപ്പ്- പാകത്തിന്

പച്ചമുളക്- 4 എണ്ണം

വെളുത്തുള്ളി- 5 അല്ലി

മുളക് പൊടി- 1 ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി- 1 നുള്ള്

കുരുമുളക്‌പൊടി- 1 ടീസ്പൂണ്‍

ഗോതമ്പ്‌പൊടി- 1/2 കിലോ

മൈദ- 250 ഗ്രാം

മല്ലിയില- 4 തണ്ട്

ഇറച്ചി പത്തിരി തയ്യാറാക്കുന്ന വിധം…………………………..

ഇറച്ചി വേവിച്ച് പൊടിച്ചെടുക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കിയതിന് ശേഷം ഇഞ്ചി, പച്ചമുളക്, സവാള, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് കുരുമുളകുപൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക. യോജിപ്പിച്ചതിന് ശേഷം പൊടിച്ചു വെച്ചിരിക്കുന്ന ഇറച്ചിയും മസാലയും ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിച്ചെടുക്കുക. മൈദയും ഗോതമ്പ്‌പൊടിയും കൂടി അരിച്ചശേഷം ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് ചപ്പാത്തിമാവിന്റെ അളവില്‍ കുഴച്ചെടുക്കുക. ഒരേ വലിപ്പത്തിലുള്ള നേരിയ പൂരികളായി പരത്തിയെടുക്കുക. ഒരു പൂരിയുടെ നടുവില്‍ ചിക്കന്‍വെച്ച് മറ്റൊരു പൂരികെണ്ട് അടച്ച രണ്ട് പൂരികളും നമ്മില്‍ വെള്ളം ഉപയോഗിച്ച് ഒട്ടിച്ചുവെയ്ക്കുക. ഇങ്ങനെ എല്ലാ പൂരിയും തയ്യാറാക്കിയതിന് ശേഷം എണ്ണയില്‍ പൊരിച്ചെടുക്കുക

shortlink

Related Articles

Post Your Comments

Related Articles


Back to top button