Latest NewsKeralaNews

വിദേശത്ത് കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ സാധിച്ചത് എല്ലാവരുടെയും ശ്രമഫലമായി; മുഖ്യമന്ത്രി നടത്തുന്നത് ‘റിയാലിറ്റി ഷോ’യാണെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: ലോക്ക്ഡൗണില്‍ വിദേശത്ത് കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കഴിയുന്നത് എല്ലാവരുടെയും ശ്രമഫലം മൂലമാണെന്ന് കെ മുരളീധരന്‍. കോവിഡ് കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്നത് ‘റിയാലിറ്റി ഷോ’ ആണ്. ഇത് പ്രതിപക്ഷത്തെ അധിക്ഷേപിക്കുക എന്ന ഒറ്റ ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു.

Read also: ദ്രുത പരിശോധന നടത്താതെ മടക്കം: മൂന്ന് വിമാനങ്ങളിലായി ഇന്ന് എത്തുന്നത് 541 പ്രവാസികള്‍

നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ക്വാറന്റൈന്‍ സൗകര്യം ഒരുക്കിയത് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന് വിരുദ്ധമായാണ്. അന്യ സംസ്ഥാനങ്ങളില്‍ നിന്നും മലയാളികളെ എങ്ങനെ നാട്ടിലെത്തിക്കുമെന്ന കാര്യത്തില്‍ സര്‍ക്കാരിന് ഇപ്പോഴും ആശയക്കുഴപ്പമാണ്. സര്‍ക്കാറിന് കഴിയില്ലെങ്കില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ സ്വന്തം പണം ഉപയോഗിച്ച്‌ കോണ്‍ഗ്രസ് നാട്ടിലെത്തിക്കുമെന്നും കെ. മുരളീധരൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button