മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും അഞ്ചു കോടി രൂപ നൽകിയത് വൻ വിവാദമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി നടനും എംപിയുമായ സുരേഷ് ഗോപിയുടെ മകന് ഗോകുല്‍ സുരേഷ്. മുസ്ലിം പള്ളി ആയാലും, അമ്പലം ആയാലും, ക്രിസ്ത്യന്‍ പള്ളി ആയാലും ഇത് തെറ്റാണ്. പള്ളികളില്‍ നിന്നും മോസ്ക്കുകളില്‍ സര്‍ക്കാര്‍ പണം സ്വീകരിച്ചോ.??” എന്ന് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് ഗോകുൽ സുരേഷ് ചോദിച്ചത്.
Read also: ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന് പിന്നാലെ കോവിഡ് ആപ് പുറത്തിറക്കി കോണ്‍ഗ്രസും
അതേസമയം ക്ഷേത്രങ്ങളുടെ ഫണ്ട് സര്‍ക്കാര്‍ എടുക്കുകയല്ല, മറിച്ച് അങ്ങോട്ട് കൊടുക്കുകയാണ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ബജറ്റ് പരിശോധിച്ചാല്‍ ഇത് മനസിലാകും. തിരുവിതാംകൂര്‍ ദേവസ്വത്തിന് 100 കോടി, മബാര്‍, കൊച്ചി ദേവസ്വങ്ങള്‍ക്ക് 36 കോടി, നിലയ്ക്കല്‍, പമ്പ എന്നി ഇടത്താവളങ്ങള്‍ക്ക് കിഫ്ബി വഴി 142 കോടി, പുരാതന ക്ഷേത്രങ്ങളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് അഞ്ച് കോടി എന്നിങ്ങനെ സർക്കാരാണ് പണം നൽകിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
Post Your Comments