തിരുവനന്തപുരം : വന്ദേഭാരത് ദൗദ്യം :, പ്രവാസികളെ സ്വീകരിയ്ക്കാന്‍ സംസ്ഥാന തലസ്ഥാനം ഒരുങ്ങി. ദോഹ-തിരുവനന്തപുരം വിമാനം ഞായറാഴ്ച തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ നിന്നുള്ളവരും തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലക്കാരുമുള്‍പ്പെടെ 177 യാത്രക്കാരാണ് വിമാനത്തിലുണ്ടാവുകയെന്നാണ് ലഭ്യമാകുന്ന വിവരം. ഇവരുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്ന് വരുംദിവസങ്ങളില്‍ നാട്ടിലെത്തുന്ന പ്രവാസികളെ സ്വീകരിക്കാന്‍ തിരുവനന്തപുരം ജില്ലയിലെ ആറ് താലൂക്കുകളിലായി 16,000പേരെ പാര്‍പ്പിക്കാവുന്ന ക്വാറന്റൈന്‍ സൗകര്യങ്ങള്‍ തയ്യാറായിക്കഴിഞ്ഞു. കൂടാതെ ഹോട്ടലുകളില്‍ സ്വന്തം നിലയില്‍ പണം മുടക്കി താമസത്തിന് തയ്യാറാകുന്നവര്‍ക്ക് ആവശ്യമായ ക്രമീകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
ഒരുക്കങ്ങളും തയ്യാറെടുപ്പുകളും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ട വകുപ്പുകളും ജില്ലാ ഭരണകൂടവും എയര്‍പോര്‍ട്ട് അതോറിട്ടിയും വിലയിരുത്തിവരികയാണ്
ദോഹവിമാനത്തിന്റെ വരവിനോട് അനുബന്ധിച്ച് എയര്‍പോര്‍ട്ട് ജീവനക്കാരെല്ലാം തികഞ്ഞ സുരക്ഷയിലാണ്. ഗ്രൗണ്ട് ക്‌ളിയറിംഗ് വിഭാഗം മുതല്‍ സെക്യൂരിറ്റി ജീവനക്കാര്‍ വരെ പിപിഇ കിറ്റുകളും മാസ്‌കുകളും ധരിക്കും. പ്രായമായവര്‍,ഗര്‍ഭിണികള്‍, രോഗികള്‍ എന്നിങ്ങനെ മുന്‍ഗണനാപ്പട്ടികയിലുള്‍പ്പെട്ടവരാണ് നാളെ വരുന്ന വിമാനത്തില്‍ തിരുവനന്തപുരത്തെത്തുക.
Post Your Comments