Latest NewsNewsIndia

ഇന്ത്യയില്‍ ആന്റി വൈറല്‍ മരുന്നായ ഫാവിപിരാവിര്‍ കോവിഡ് രോഗികളില്‍ പരീക്ഷിയ്ക്കാം : ഡ്രഗ് കണ്‍ട്രോളറുടെ നിര്‍ദേശം ഇങ്ങനെ

ന്യൂഡല്‍ഹി : ഇന്ത്യയില്‍ കോവിഡ് രോഗികളില്‍ ആന്റി വൈറല്‍ മരുന്നായ ഫാവിപിരാവിര്‍ പരീക്ഷിയ്ക്കാമെന്ന് ഡ്രഗ് കണ്‍ട്രോളറുടെ നിര്‍ദേശം. ഹൈദരാബാദില്‍ വികസിപ്പിച്ച ആന്റി വൈറല്‍ മരുന്നായ ഫാവിപിരാവിര്‍ ആണ് കോവിഡ് രോഗികളില്‍ ക്ലിനിക്കല്‍ ട്രയല്‍ നടത്താന്‍ ഡ്രഗ് കണ്‍ട്രോളര്‍ അനുമതി നല്‍കിയതായി കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രീയല്‍ റിസര്‍ച്ച് (സിഎസ്ഐആര്‍) ഡയറക്ടര്‍ ജനറല്‍ ശേഖര്‍ മാണ്ഡെ അറിയിച്ചിരിക്കുന്നത് ഹൈദരാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്നോളജി (ഐഐസിടി) മരുന്നു നിര്‍മിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

read also : കോവിഡിനെതിരെ പോരാടാന്‍ പ്ലാസ്മാ ചികിത്സയുടെ ട്രയല്‍ പരീക്ഷണം : കേരളത്തിന് അനുമതിയില്ല

സാങ്കേതിക വിദ്യ ഒരു സ്വകാര്യ കമ്പനിക്കു കൈമാറിയെന്ന് ഐഐസിടി ഡയറക്ടര്‍ എസ്. ചന്ദ്രശേഖരന്‍ പറഞ്ഞു. ഈ കമ്പനി ആശുപ്രതികളുമായി സഹകരിച്ച് കോവിഡ് രോഗികളില്‍ ക്ലിനിക്കല്‍ ട്രയല്‍ നടത്തും. രോഗികളുടെ അനുമതി വാങ്ങിയ ശേഷമാവും ട്രയല്‍ നടത്തുക.

പകര്‍ച്ചപ്പനി ചികിത്സയ്ക്ക് ചൈനയും ജപ്പാനും ഇപ്പോള്‍ ഫാവിപിരാവിര്‍ ഉപയോഗിക്കുന്നുണ്ട്. വൈറസ് ശരീരത്തിനുള്ളില്‍ കടന്നാല്‍ പകര്‍പ്പുകള്‍ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഫാവിപിരാവിര്‍ ഈ പ്രക്രിയ ഫലപ്രദമായി തടയുകയാണു ചെയ്യുന്നതെന്ന് ശേഖര്‍ മാണ്ഡെ പറഞ്ഞു. രാജ്യത്തെ മൂന്ന് പ്രധാന ആശുപത്രികളില്‍ മൈക്രോബാക്ടീരിയം ഡബ്ല്യൂ (എംഡബ്ല്യൂ) ഗുരുതരാവസ്ഥയിലുള്ള രോഗികളില്‍ പരീക്ഷിക്കാനും ഡ്രഗ് കണ്‍ട്രോളര്‍ അനുമതി നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button