
അഞ്ചൽ : പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി വീണ്ടും പാമ്പുകടിയേറ്റ് മരിച്ചു. ഏറം വെള്ളശ്ശേരി വീട്ടിൽ വിജയസേനൻ-മണിമേഖല ദമ്പതിമാരുടെ മകൾ ഉത്ര (25) ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ ഉത്രയെ വിളിച്ചിട്ടും ഉണരാതായതോടെ വീട്ടുകാർ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പാമ്പുകടിച്ച വിവരം അറിഞ്ഞത്. ബന്ധുക്കൾ വീട്ടിലെത്തി പരിശോധിച്ചപ്പോൾ മുറിക്കുള്ളിൽ മൂർഖൻ പാമ്പിനെ കണ്ടെത്തുകയായിരുന്നു. രാത്രി തുറന്നിട്ടിരുന്ന ജനലിലൂടെയാകാം പാമ്പ് അകത്ത് കടന്നത്.
മൂന്നുമാസം മുൻപ് അടൂർ, പറക്കോട് ഭർതൃവീട്ടിൽ വെച്ച് ഉത്രയെ പാമ്പുകടിച്ചിരുന്നു. അണലി വർഗത്തിൽപ്പെട്ട പാമ്പാണ് കടിച്ചത്. ഇതിന്റെ ചികിത്സ കഴിഞ്ഞ് കുടുംബവീട്ടിൽ വിശ്രമിക്കവേയാണ് വീണ്ടും പാമ്പുകടിയേറ്റത്.
ഭർത്താവ്: സൂരജ്. മകൻ: ഒരുവയസ്സുള്ള ധ്രുവ്. സഹോദരൻ: ബിജു.
Post Your Comments