KeralaLatest NewsNews

ലോക്ക്ഡൗണ്‍ ലംഘിച്ച് ഭാഗവത പാരായണം : ബി.ജെ.പി സംസ്ഥാന നേതാവടക്കം അറസ്റ്റില്‍

എരുമപ്പെട്ടി • ലോക്ക്ഡൗണ്‍ ലംഘിച്ച് ഭജന നടത്തിയ സംഭവത്തില്‍ ബി.ജെ.പി സംസ്ഥാന സമിതി അംഗം ഇ.ചന്ദ്രന്‍ അടക്കം നാലുപേര്‍ അറസ്റ്റില്‍.

വെള്ളിയാഴ്ച രാവിലെ ഏഴരയോടെ തൃശ്ശൂര്‍ എരുമപ്പെട്ടിക്ക് സമീപം എരുമപ്പെട്ടി പാഴിയോട്ടുമുറി നരസിംഹ മൂര്‍ത്തിക്ഷേത്രത്തിലാണ് സംഭവം. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് നൂറോളം പേര്‍ ഭാഗവത പാരായണത്തില്‍ പങ്കെടുത്തതായി പോലീസ് പറഞ്ഞു.

പോലീസ് സ്ഥലത്തെത്തിയതോടെ ആളുകള്‍ ചിതറിയോടി. ഏറനാട്ടില്‍ വീട്ടില്‍ ഇ ചന്ദ്രന്‍ (68), തെക്കേടത്ത് മന വീട്ടില്‍ നാരായണന്‍ (47), കിഴക്കേപുരയ്ക്കല്‍ വീട്ടില്‍ ഗോപി ( 58), താഴത്തെ പുരയ്ക്കല്‍ വീട്ടില്‍ സുധനന്‍ (60) എന്നിവരെയാണ് എരുമപ്പെട്ടി സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഭൂപേഷിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്.

ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ളതാണ് ക്ഷേത്രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button