ചവറ : വിവാഹ മോചിതയായ യുവതിയ്ക്ക് വീണ്ടും ആദ്യഭര്‍ത്താവിനെ തന്നെ മതി . എന്നാല്‍ യുവതിയുടെ തീരുമാനത്തിന് എതിര് നിന്ന ബന്ധുക്കളെ ശകാരിച്ച് കോടതി. മുന്‍ഭര്‍ത്താവിനൊപ്പം പോകാനുള്ള യുവതിയുടെ ശ്രമം വീട്ടുകാര്‍ തടഞ്ഞതോടെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ബന്ധുക്കഡ എതിര്‍ത്തതോടെ കയ്യില്‍ സ്വയം മുറിവേല്‍പിച്ച് ആശുപത്രിയിലായ യുവതി അവിടെനിന്നു മുന്‍ഭര്‍ത്താവിനൊപ്പം പോയി. ഇരുവരെയും പൊലീസ് കണ്ടെത്തി സ്റ്റേഷനില്‍ എത്തിച്ചതോടെ വീട്ടുകാരെത്തി സംഘര്‍ഷവുമായി. ഇരുവരെയും കോടതിയിലെത്തിച്ചെങ്കിലും അവിടെയും ബന്ധുക്കളെത്തി ബഹളം വച്ചു. ഒടുവില്‍ ഇരുവരെയും ഒന്നിച്ചു ജീവിക്കാന്‍ അനുവദിച്ചു കോടതി ഉത്തരവായി. ഒപ്പം ബന്ധുക്കളെ ശാസിക്കുകയും ചെയ്തു. തെക്കുംഭാഗം പൊലീസ് സ്റ്റേഷനും ചവറ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുമാണ് ഒരു ദിവസം നീണ്ടുനിന്ന നാടകീയ രംഗങ്ങള്‍ക്കു വേദികളായത്.
Read Also : കൊല്ലത്ത് സർക്കാർ ക്വാറന്റൈൻ ലംഘിച്ച് വീട്ടിലേക്ക് പോയ മൂന്ന് പേർക്കെതിരെ കേസ്
നീണ്ടകര സ്വദേശികളായ യുവതിയും യുവാവും 4 വര്‍ഷം മുന്‍പാണു വിവാഹമോചിതരായത്. കേള്‍വിയും സംസാരശേഷിയും ഇല്ലാത്ത യുവതി അന്നുമുതല്‍ മാതാപിതാക്കള്‍ക്കൊപ്പമാണു താമസം. മുന്‍ഭര്‍ത്താവുമായി ഇവര്‍ വീണ്ടും അടുക്കുകയും ഇതു വീട്ടുകാര്‍ എതിര്‍ക്കുകയുമായിരുന്നു. ആശുപത്രിയില്‍നിന്നു യുവതിയെ കാണാതായെന്ന ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവതി മുന്‍ഭര്‍ത്താവിനൊപ്പം ഉണ്ടെന്നു കണ്ടെത്തി.
Post Your Comments