KeralaNattuvarthaLatest NewsNews

ആശ്വാസത്തോടെ ആതിര; അനിശ്ചിതത്വങ്ങൾക്കിപ്പുറം കേരളത്തിന്റെ സ്നേഹ തണലിലേക്ക്

പേരാമ്പ്ര; തന്റെ കുഞ്ഞിന് മാതൃരാജ്യത്ത് ജന്മം നല്‍കണമെന്ന ആഗ്രഹം നിറവേറ്റാന്‍ കോവിഡ് ലോക്ഡൗണ്‍ കടമ്പകള്‍ കടന്ന് ആതിര മാതൃസ്നേഹ തണലിലെത്തി, ദുബൈയില്‍നിന്ന് വ്യാഴാഴ്ച രാത്രി 10.30നാണ് ആതിര കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. വിമാനത്താവളത്തിലെ പരിശോധനയെല്ലാം കഴിഞ്ഞ് രാത്രി ഏറെ വൈകിയാണ് പേരാമ്പ്ര വാല്യക്കോട് കൊളത്തോറത്ത് വീട്ടിലെത്തിയത്. പിതാവ് ശ്രീധരനും മാതാവ് ഗീതയും മകളേയും കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായിരുന്നു.

തങ്ങളുടെ മകള്‍ക്ക് ഏറ്റവും അത്യാവശ്യമുള്ള സമയത്ത് അരികത്ത് ഇല്ലാത്തതി​ന്റെ വിഷമം അവരെ വല്ലാതെ അലട്ടിയിരുന്നു. ആതിരയുടെ ഭര്‍ത്താവ് നിതി​ന്റെപിതാവ് മുയിപ്പോത്ത് കുനിയില്‍ രാമചന്ദ്രന്‍ നായരും മാതാവ് ലതയും മരുമകളുടെ യാത്ര വൈകുന്നതില്‍ ആശങ്കാകുലരായിരുന്നു.

തന്റെ നാളുകളായുള്ള ആവശ്യമായ, നാട്ടിലേക്ക് മടങ്ങാന്‍ കോടതി കയറിയതോടെയാണ് ആതിരയെ ലോകമറിഞ്ഞത്. വിദേശത്തുള്ള ഗര്‍ഭിണികളെ നാട്ടിലെത്തിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ടായിരുന്നു ആതിര സുപ്രീംകോടതിയില്‍ ഹർജി നല്‍കിയത്, ആതിരയെ നിതിനാണ് ദുബൈ വിമാനത്താവളത്തിലെത്തിച്ചത്. സഹോദരന്‍ ശ്രുതീഷും ഭാര്യ ആന്‍സിയും ദുബൈയില്‍ തന്നെയാണ് ജോലി നോക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button