ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം വരെയുള്ള കണക്കുകള്‍ പ്രകാരം, പാക്കേജിന് കീഴില്‍ 39 കോടിയിലേറെ പാവപ്പെട്ട ജനങ്ങള്‍ക്കായി 34,800 കോടി രൂപയുടെ ധനസഹായമാണ് ഡിജിറ്റല്‍ ഇടപാടുകളിലൂടെ മോദിസർക്കാർ നേരിട്ട് വിതരണം ചെയ്തത്. കൊറോണയെ തുടര്‍ന്നുള്ള ലോക്ക് ഡൗണ്‍ ജനങ്ങള്‍ക്ക് സൃഷ്ടിക്കാനിടയുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നത് ലക്ഷ്യമിട്ടാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ മാര്‍ച്ച് 26നു പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ പാക്കേജ് അവതരിപ്പിച്ചത്.
കഴിഞ്ഞ മാസത്തെ വിഹിതമായി സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 67.65 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാനങ്ങള്‍ കൈപ്പറ്റിക്കഴിഞ്ഞു. രാജ്യത്തെ 60.33 കോടി ഗുണഭോക്താക്കള്‍ക്ക് ഏപ്രില്‍ മാസത്തെ വിഹിതമായി 30.16 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്. ഈ മാസത്തെ വിഹിതമായി രാജ്യത്തെ 22 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും 12.39 കോടി ജനങ്ങള്‍ക്ക് വിതരണം ചെയ്തത് 6.19 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങളാണ്.
2.42 ലക്ഷം മെട്രിക് ടണ്‍ പയറു വര്‍ഗങ്ങളും വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി വിതരണം ചെയ്തിട്ടുണ്ട്. ഈ ആനുകൂല്യത്തിന് അര്‍ഹരായ 19.4 കോടിപ്പേരില്‍ 5.21 കോടിപ്പേര്‍ക്ക് പയറുവര്‍ഗങ്ങളുടെ വിതരണം പൂര്‍ത്തിയാക്കിക്കഴിഞ്ഞു.പാക്കേജിന് കീഴിലെ മൊത്തം തുകയില്‍ 16,394 കോടി രൂപ ഉപയോഗിച്ചത് പിഎം കിസാന്റെ ആദ്യ ഗഡു നല്‍കാനാണ്. പദ്ധതിയുടെ ഗുണഭോക്താക്കളായ 8.19 കോടി കര്‍ഷകര്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ 2,000 രൂപ ലഭിച്ചു കഴിഞ്ഞു.
പദ്ധതിക്ക് കീഴില്‍ 20.05 കോടി (98.33%) ജന്‍ധന്‍ അക്കൗണ്ട് ഉടമകളായ സ്ത്രീകള്‍ക്ക് 500 രൂപ വീതം വിതരണം ചെയ്തിട്ടുണ്ട്. 10,025 കോടി രൂപയാണ് ആദ്യ ഗഡുവായി ഇതിലൂടെ വിതരണം ചെയ്തത്. ഇന്നലെ വരെയുള്ള കണക്കു പ്രകാരം രണ്ടാം ഗഡുവിന്റെ ഭാഗമായി 5.57 കോടി വനിതാ അക്കൗണ്ട് ഉടമകള്‍ക്കായി 2,785 കോടിയും വിതരണം ചെയ്തു.2.82 കോടി വയോധികര്‍ ,വിധവകള്‍, ദിവ്യാംഗര്‍ എന്നിവര്‍ക്കായി 1,405 കോടി രൂപ വിതരണം ചെയ്തു. പദ്ധതിയുടെ ഗുണഭോക്താക്കളായ 2.812 കോടിപ്പേര്‍ക്കും ഇതിന്റെ പ്രയോജനം ലഭിച്ചു കഴിഞ്ഞു.
കെട്ടിട നിര്‍മ്മാണം അടക്കമുള്ള നിര്‍മ്മാണ മേഖലകളിലെ 2.20 കോടി തൊഴിലാളികള്‍ക്ക് 3492.57 കോടി രൂപയുടെ ധനസഹായം ലഭിച്ചുകഴിഞ്ഞു. പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിക്ക് കീഴില്‍ ആകെ ലഭിച്ച 5.09 കോടി ബുക്കിംഗുകളില്‍ ഗുണഭോക്താക്കള്‍ക്കായി 4.82 കോടി സൗജന്യ പാചകവാതക സിലണ്ടറുകള്‍ വിതരണം ചെയ്തു കഴിഞ്ഞു. ബാലന്‍സ് തുകയുടെ 75 ശതമാനമോ മൂന്നുമാസത്തെ വേതനമോ പിന്‍വലിക്കാന്‍ ഇപിഎഫ്‌ഒ അംഗങ്ങള്‍ക്ക് അനുവദിച്ചിരുന്ന പ്രത്യേക സൗകര്യം ഉപയോഗപ്പെടുത്തിയത് 9.6 ലക്ഷം അംഗങ്ങളാണ്.
ഇതിന്റെ ഭാഗമായി 2,985 കോടി രൂപയാണ് ഓണ്‍ലൈന്‍ ഇടപാടുകളിലൂടെ പിന്‍വലിക്കപ്പെട്ടത്. 44.97 ലക്ഷം ജീവനക്കാരുടെ ഇപിഎഫിലേക്കുള്ള 24 ശതമാനം സംഭാവനയായി 698 കോടി രൂപ മാറ്റിക്കഴിഞ്ഞു.തൊഴിലുറപ്പ് വേതനത്തിലെ വര്‍ധന സംബന്ധിച്ചു വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ മാസം ഒന്ന് മുതല്‍ ഇതിനു മുന്‍കാല പ്രാബല്യം ഉണ്ടായിരിക്കും. നടപ്പു സാമ്ബത്തിക വര്‍ഷത്തില്‍ 5.97 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചു കഴിഞ്ഞു.
കുടിശികകള്‍ക്കായി സംസ്ഥാനങ്ങള്‍ക്ക് 21,032 കോടി അനുവദിച്ചു. സര്‍ക്കാര്‍ ആശുപത്രികളിലും ആരോഗ്യപാലനകേന്ദ്രങ്ങളിലും ജോലിചെയ്യുന്ന 22.12 ലക്ഷം ആരോഗ്യ പ്രവര്‍ത്തകര്‍ക്കായുള്ള ഇന്‍ഷുറന്‍സ് പദ്ധതി ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി വഴിയാണ് രാജ്യത്ത് നടപ്പാക്കുന്നത്.
Post Your Comments