ന്യൂഡൽഹി; എടിഎം തല്ലി തകർക്കാൻ ശ്രമിക്കുന്ന കുരങ്ങന്റെ വീഡിയോ വൈറൽ, ഡല്‍ഹിയില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം കുരങ്ങന്‍ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ വൈറല്‍, ഡല്‍ഹി സൗത്ത് അവന്യൂവിലാണ് സംഭവം. എടിഎം തുറന്ന ശേഷം ഉള്ളിലെ കടലാസുകള്‍ കുരങ്ങന്‍ പുറത്തെടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഡല്‍ഹി പൊലീസാണ് ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടിരിയ്ക്കുന്നത്.
ഒറ്റച്ചാട്ടത്തിന് എടിഎം കൗണ്ടറിന് മുകളില്‍ കയറുന്ന കുരങ്ങള്‍ ഉപകരണം കേടുവരുത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്, തകര്‍ന്ന എടിഎം മെഷീനുള്ളില്‍ നിന്ന് കടലാസുകള്‍ കുരങ്ങന്‍ എടുക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. അവസാനം കൗണ്ടര്‍ പൂര്‍ണമായി തകര്‍ക്കാന്‍ സാധിക്കാത്തതിനാല്‍ കുരങ്ങ് ശ്രമം ഉപേക്ഷിച്ച് തിരികെ പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
അപൂർവ്വമായ വീഡിയോയ്ക്ക് വരവേൽപ്പാണ് സോഷ്യൽ മീഡിയ ഈ വീഡിയോയ്ക്ക് നൽകിയിരിയക്കുന്നത്,ലൈക്കുകളുംകമന്റുകളും ഒട്ടേറെയാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.
#WATCH A monkey damages an ATM of State Bank of India in South Avenue area of Delhi. (Video source: Delhi Police) pic.twitter.com/pZunh3h7Sy
— ANI (@ANI) May 6, 2020
Post Your Comments