കുവൈറ്റ് സിറ്റി : രണ്ടു പേർ കൂടി കുവൈറ്റിൽ കോവിഡ് ബാധിച്ച് വ്യാഴാഴ്ച മരിച്ചു. 80 ഇന്ത്യക്കാർ ഉൾപ്പെടെ 278 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 44ഉം, രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 6567ഉം ആയതായി അധികൃതർ അറിയിച്ചു. 162 പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തർ ആയവരുടെ എണ്ണം 2381 ആയി ഉയർന്നു. 4142 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
യുഎഇയിൽ എട്ട് പേര് കൂടി കോവിഡ് 19 ബാധിച്ച് വ്യാഴാഴ്ച മരണപ്പെട്ടു. 502 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 165ഉം, രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16,240ഉം ആയതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 213 പേർ കൂടി സുഖം പ്രാപിച്ചതോടെ, രോഗ മുക്തി നേടിയവരുടെ എണ്ണം 3572 ആയി ഉയർന്നു.
Also read : ഒമാനിൽ വാഹനാപകടം : പ്രവാസി മലയാളി മരണപ്പെട്ടു
24 മണിക്കൂറിനിടെ 33,000ല്‍ അധികം കോവിഡ് പരിശോധനകളാണ് നടത്തിയത്.കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഏറെ പേര്‍ക്ക് അസുഖം ഭേദമാകുന്നത് ഏറെ ആശ്വാസകരമാണ്. രാജ്യത്തുടനീളം വ്യാപകമായ പരിശോധനയാണ് അധികൃതര്‍ നടത്തുന്നത്. അബുദാബി മുസഫയിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ പുതിയതായി സ്ഥാപിച്ച പരിശോധനാ കേന്ദ്രത്തില്‍ ആയിരക്കണക്കിന് തൊഴിലാളികളെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കി. ജ്യത്ത് ഷോപ്പിങ് മാളുകള്‍ തുറന്നിട്ടുണ്ടെങ്കിലും പ്രായമായവരും കുട്ടികളും വീടുകളില്‍ തന്നെ ഇരിക്കണമെന്നു അധികൃതർ നിർദേശിച്ചു.
ഖത്തറിൽ ആശങ്ക തുടരുന്നു, കോവിഡ് ബാധിതരുടെ എണ്ണം 16000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,532 പേരിൽ നടത്തിയ പരിശോധനയിൽ 918 പേരില്‍ കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 16,592ലെത്തി. 216 പേര് കൂടി സുഖം പ്രാപിച്ചപ്പോൾ രോഗ മുക്തി നേടിയവരുടെ എണ്ണം 2,286 ആയി ഉയർന്നു. 16,592 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ആകെ 12പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡ് പരിശോധനക്ക് വിധേയമായവരുടെ എണ്ണം 1,16,495 എത്തി.
Post Your Comments