ന്യൂഡല്‍ഹി: ആല്‍ക്കഹോള്‍ ചേര്‍ത്ത ഹാന്‍ഡ് സാനിറ്റൈസറുകളുടെ കയറ്റുമതി നിരോധിച്ച് കേന്ദ്ര സർക്കാർ. ആഭ്യന്തര വിപണിയില്‍ ലഭ്യത ഉറപ്പാക്കുന്നതിനായാണ് കേന്ദ്ര സർക്കാർ നീക്കം. ഇതു സംബന്ധിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. വൈറസ് വ്യാപനം തടയുന്നതിന് വേണ്ടിയാണ് ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഉപയോഗിക്കുന്നത്.
ഇന്ത്യയിൽ കോവിഡ് പ്രതിരോധത്തിന് ആവശ്യമായ സാനിറ്റൈസറുകളുടെയും മാസ്കുകളുടെയും അഭാവം ഉണ്ടായതിനാലാണ് നിരോധനമെന്നാണ് വിവരം. അതേസമയം ആല്‍ക്കഹോള്‍ അംശം ഇല്ലാത്ത സാനിറ്റൈസറുകള്‍ കയറ്റുമതി ചെയ്യുന്നതിന് നിരോധനമില്ല.
Post Your Comments