റിയാദ് : കോവിഡ് 19 ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി സൗദിയിൽ മരിച്ചു. മക്കയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരനായിരുന്ന മലപ്പുറം പാണ്ടിക്കാട് ഒറുവുമ്പുറം സ്വദേശി ഒട്ടുപുര മുഹമ്മദ് റഫീഖ് (46) ആണ് മരിച്ചത്. മക്കയിലെ അജിയാദ് ആശുപത്രിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഭാര്യ : ശബ്ന.
Also read : നടുക്കം മാറാതെ തമിഴ്നാട്; നെയ്വേലി ലിഗ്നൈറ്റ് കോര്പ്പറേഷന് പ്ലാന്റില്‍ വൻ സ്ഫോടനം
ഇതോടെ സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം എട്ടായി. .മദീനയിൽ കണ്ണൂര്‍ സ്വദേശി ഷബ്നാസ് (29), റിയാദിൽ മലപ്പുറം ചെമ്മാട് സ്വദേശി സ്വഫ്‌വാന്‍ (41 ),പുനലൂർ സ്വദേശി വിജയകുമാരന്‍ നായര്‍ (51), മക്കയിൽ മലപ്പുറം തെന്നല വെസ്റ്റ് ബസാർ സ്വദേശി മുഹമ്മദ് എന്ന ഇപ്പു മുസ്ലിയാർ (57), ഉനൈസയിൽ ആലപ്പുഴ ആദിക്കാട്ടുകുളങ്ങര സ്വദേശി ഹസീബ് ഖാന്‍ (51), ജിദ്ദയിൽ മലപ്പുറം കൊളപ്പുറം ആസാദ് നഗർ സ്വദേശി പാറേങ്ങൽ ഹസ്സൻ (56) എന്നിവരാണ് സൗദിയിൽ മരിച്ച മറ്റു മലയാളികൾ.
Post Your Comments