Latest NewsNewsIndia

കാറിന് അനുമതി നിഷേധിച്ചു; പതിനേഴ് ദിവസം പ്രായമുള്ള കുഞ്ഞുമായി യുവതി നടന്നത് 500 കിലോമീറ്റര്‍

മുംബൈ : വാടകക്ക് കാര്‍ വിളിക്കാനുള്ള അനുമതി നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് പതിനേഴ് ദിവസം പ്രായമുള്ള കൈക്കുഞ്ഞുമായി യുവതി നടന്നത് 500 കിലോമീറ്ററോളം. മുംബൈയില്‍ നിന്നും  വിധര്‍ഭയിലെ വാഷിം എന്ന സ്ഥലത്തേക്കാണ് യുവതി കുഞ്ഞുമായി നടന്നത്.

മഹാരാഷ്ട്രയില്‍ കോവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്.  ഇരുവര്‍ക്കും കോവിഡ് നെഗറ്റീവ് ആയതിനെത്തുടര്‍ന്ന് ഇവര്‍ ആശുപത്രി വിടുകയായിരുന്നു. യുവതിയുടെ കൂടെ ആരും തന്നെയുണ്ടായിരുന്നില്ല. നാട്ടിലേക്ക് മടങ്ങാന്‍ ഒരു കാര്‍ വിളിക്കണമെന്ന് പൊലീസിനോട് പറഞ്ഞെങ്കിലും അനുമതി നിഷേധിക്കപ്പെട്ടു.

തുടർന്ന് നാട്ടിലേക്ക് നടത്തം തുടങ്ങിയ യുവതി ഭക്ഷണത്തിന്‍റെ കുറവ് മൂലം ദുരിതത്തിലാവുകയായിരുന്നു. അടുത്തുള്ള ആശുപത്രിയില്‍ ഇവരെ പ്രവേശിപ്പിച്ചു. .ഇത്തരത്തില്‍ നിരവധി പേരാണ് സ്വദേശങ്ങളിലേക്കെത്താന്‍ കാല്‍നടയാത്രയായി സഞ്ചരിക്കുന്നത്. പലര്‍ക്കും ഇങ്ങനെയുള്ള യാത്രകള്‍ക്കിടയില്‍ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button