രാത്രി ഭക്ഷണത്തിന് ശേഷം നേരെ കിടക്കുന്നവരും ടിവിക്ക് മുന്നില്‍ ഇരിക്കുന്നവരാണ് കൂടുതലും. അത് നല്ല ശീലമല്ലെന്ന് പലര്‍ക്കും അറിയാം. എന്നാല്‍ അത് തന്നെ ചെയ്യുന്നവരാണ് അധികവും. കഴിച്ച ഉടനെ വ്യായാമമൊന്നുമില്ലാതെ നേരെ ടിവിയുടെ മുന്നില്‍ പോയിരിക്കുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും.
രാത്രി എന്ത് കഴിച്ചാലും അതിന് ശേഷം അല്‍പമൊന്ന് നടക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. അത്താഴത്തിന് ശേഷം 15 മിനിറ്റ് നടക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാതെ നോക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്.
അത്താഴത്തിന് ശേഷം വ്യായാമമൊന്നും ചെയ്യാതെ കിടക്കുന്നത് പൊണ്ണത്തടി ഉണ്ടാവുകയും ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് വര്‍ധിക്കുകയും ചെയ്യും. അല്‍പമൊന്ന് നടന്ന ശേഷം ഉറങ്ങാന്‍ പോവുന്നത് ദഹനത്തിനും ഗുണം ചെയ്യും. പെട്ടെന്ന് ഉറക്കം വരാനും സഹായിക്കും. ഉറക്കക്കുറവുള്ളവര്‍ ദിവസവും ഇതൊന്ന് ചെയ്ത് നോക്കൂ
Post Your Comments