കോഴിക്കോട്: മുസ്ലീങ്ങള്‍ കോവിഡ് പരത്തിയെന്ന പരാമര്‍ശം, ഡിജിപിയ്ക്ക് പരാതി. യൂത്ത്‌ലീഗാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരാതി നല്‍കിയത്. സമൂഹമാധ്യമങ്ങളിലൂടെ സാമുദായിക സ്പര്‍ധ വളര്‍ത്തി, വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് സംഘപരിവാര്‍ സഹയാത്രികനായ എന്‍. ഗോപാലകൃഷ്ണനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് മുസ്ലിം യൂത്ത് ലീഗ് ഡിജിപിക്ക് പരാതി നല്‍കിയത്. ഇന്ത്യ മുഴുവന്‍ കോവിഡ് പടര്‍ത്തിയത് മുസ്ലിങ്ങള്‍ ആണെന്നും ഡല്‍ഹി നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനങ്ങള്‍ കോവിഡ് പടര്‍ത്താന്‍ വേണ്ടി ആസൂത്രണം ചെയ്തതാണെന്നും ഉള്ള വ്യാജപ്രചാരണം ആണ് ഗോപാലകൃഷ്ണന്‍ സോഷ്യല്‍ മീഡിയ വഴി നടത്തിയതെന്ന് ഇവര്‍ ആരോപിയ്ക്കുന്നു.
Read Also : ഷാര്‍ജയില്‍ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ വന്‍ അഗ്‌നിബാധ
മുസ്ലിം സമുദായത്തെ ഭീകരവാദികളായി ചിത്രീകരിച്ചുകൊണ്ട്, സമൂഹത്തില്‍ വര്‍ഗീയ പരമായ ചേരിതിരിവ് ഉണ്ടാക്കി സംഘര്‍ഷം സൃഷ്ടിക്കാനാണ് ശ്രമിച്ചതെന്ന് പരാതിക്കാരനായ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.
Post Your Comments