കൊറോണ വൈറസിനെ തുടർന്ന് രാജ്യത്ത് ചരിത്രത്തിലില്ലാത്തവിധം തൊഴില്‍ പ്രതിസന്ധി രൂപപ്പെടുന്നതായി സി.എം.ഐ.ഇ (സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി) യുടെ മുന്നറിയിപ്പ്. കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്ത മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളിൽ നാലിലൊന്ന് തൊഴിലാളികള്‍ക്കാണ് ജോലി നഷ്ടമായത്.
ഏപ്രിലില്‍ ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് 23.5ശതമാനമായിരുന്നു. തമിഴ്‌നാട്(49.8%), ജാര്‍ഖണ്ഡ്(46.6%), ബിഹാര്‍(47.1%) എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമായത്. പഞ്ചാബ്(2.9%), ഛത്തീസ്ഗഡ്(3.4%), തെലങ്കാന(6.2%) എന്നീ സംസ്ഥാനങ്ങളിലാണ് തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കുറവെന്നും സി.എം.ഐ.ഇ സര്‍വേ പറയുന്നു.
മെയ് മൂന്നിന് അവസാനിച്ച ആഴ്ച്ചയില്‍ തൊഴിലില്ലായ്മ ഏറ്റവും കൂടിയ നിരക്കായ 27.1% രേഖപ്പെടുത്തിയെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ മാത്രം രാജ്യത്തെ 11.4 കോടി പേര്‍ക്കാണ് വരുമാനമാര്‍ഗ്ഗം ഇല്ലാതായത്. ആകെ രാജ്യത്തെ തൊഴിലാളികളുടെ എണ്ണം 40 കോടിയാണ്. ഇതോടെ ഇന്ത്യയിലെ നാലിലൊന്ന് തൊഴിലാളികള്‍ക്ക് കോവിഡ് മൂലം ഇതിനകം തന്നെ തൊഴിലില്ലാതായെന്ന് സി.എം.ഐ.ഇ സി.ഇ.ഒ മഹേഷ് വ്യാസ് പറയുന്നു.
Post Your Comments