അബൂദബി: കോവിഡ് വ്യാപനം തടയുന്നതിന് ലോക ജനതക്കൊപ്പം യു.എ.ഇയും ശക്തമായ പോരാട്ടത്തിലാണെന്ന് പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല് നഹ്യാന്. രാജ്യത്തെ സായുധസേനയും സിവില്‍ ഡിഫന്‍സ് ടീമുകളും മെഡിക്കല്‍ പ്രഫഷനലുകളും കോവിഡ് രോഗത്തെ ചെറുക്കാന്‍ നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു. യു.എ.ഇ സായുധസേനയുടെ 44ാമത് ഏകീകരണദിനത്തില് പൗരന്മാര്ക്കും താമസക്കാര്‍ക്കുമായി പുറപ്പെടുവിച്ച പ്രത്യേക സന്ദേശത്തിലാണ് ശൈഖ് ഖലീഫ ഇക്കാര്യം വ്യക്തമാക്കിയത്.
കോവിഡ് രാജ്യത്ത് സാമ്ബത്തിക മേഖലയില്‍ വലിയ നഷ്ടം ഉണ്ടായിട്ടും യു.എ.ഇ ലോക രാജ്യങ്ങളെ കോവിഡ് പോരാട്ടത്തില്‍ സഹായിക്കാനും പരമാവധി പേര്‍ക്ക് വൈദ്യസഹായ സൗകര്യങ്ങളൊരുക്കാനും മുന്‍പന്തിയിലാണ്. യു.എ.ഇയുടെ ആരോഗ്യസംരക്ഷണ സംവിധാനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും വെളിപ്പെടുത്തുന്ന മികച്ച പ്രകടനം നടത്താനും കഴിഞ്ഞു.
പകര്‍ച്ചവ്യാധിമൂലം ബുദ്ധിമുട്ടുന്ന എല്ലാവര്ക്കും സന്തോഷവും ആഹ്ലാദവുമായ ഭാവി വീണ്ടെടുക്കാനാകട്ടേയെന്ന് പ്രാര്‍ഥിക്കുന്നു. എല്ലാവരുടെയും സുരക്ഷയും ആരോഗ്യ സംരക്ഷണവും ഉറപ്പാക്കാന്‍ അശ്രാന്തമായി പരിശ്രമിക്കുന്നവരെ പ്രത്യേകം അഭിനന്ദിക്കുന്നതായും ശൈഖ് ഖലീഫ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. അടിയന്തര സാഹചര്യങ്ങളെയും പ്രതിസന്ധികളെയും പരിഹരിക്കാനുള്ള സന്നദ്ധതയും താല്പര്യവും രാജ്യത്ത് അധിവസിക്കുന്ന വിദേശികളും സ്വദേശികളും കാഴ്ചവെച്ചു. വെല്ലുവിളി നിറഞ്ഞ നിലവിലെ സാഹചര്യത്തില്‍ കോവിഡ് രോഗത്താല്‍ ജീവന് നഷ്ടപ്പെട്ട എല്ലാവരുടെയും കുടുംബങ്ങള്‍ക്കായി പ്രാര്‍ഥിക്കുകയും അവരോട് അനുശോചനം അറിയിക്കുകയും ചെയ്യുന്നു.
രാജ്യത്തെ മെഡിക്കല്‍, ആരോഗ്യപരിപാലന സേവന ടീമുകള്‍, വിദ്യാഭ്യാസ മേഖലയിലെ ടീമുകള്‍ തുടങ്ങി സമൂഹത്തിലെ വിവിധ തുറകളിലുള്ളവരെ വിലമതിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു. ലോകം കണ്ട കോവിഡ് പ്രതിരോധനടപടികള്‍ രാജ്യത്തെ ആരോഗ്യസംരക്ഷണ സംവിധാനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും വെളിപ്പെടുത്തി. കോവിഡ് രോഗത്തില്‍നിന്ന് എല്ലാവര്ക്കും സംരക്ഷണം കോവിഡ് രോഗത്തില്‍നിന്ന് രാജ്യത്തെ എല്ലാ പൗരന്മാര്ക്കും താമസക്കാര്‍ക്കും രാജ്യത്തുള്ള സന്ദര്‍ശകര്‍ക്കും ആവശ്യമായ പരിചരണവും പരിരക്ഷയും നല്‍കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതില്‍ വലിയ മുന്നേറ്റമാണ് ഇതിനകം നടത്തിയത്.
വിദൂരപഠന സംവിധാനങ്ങള്‍ മികച്ച നിലയില്‍ രാജ്യത്തെ എല്ലാ മേഖലകളിലും നടപ്പാക്കി. വിദൂര ജോലികളിലൂടെ ഉല്പാദനവും സേവനങ്ങളും തുടരുന്നു. ചില മേഖലകളില്‍ സാമ്ബത്തിക നഷ്ടവും പോരായ്മകളും ഉണ്ടായിട്ടുണ്ടെങ്കിലും വലിയ ആഘാതവും പ്രതിസന്ധിയും ഇല്ലാതെ പ്രശ്ന പരിഹാരത്തിനുള്ള തീവ്രശ്രമങ്ങളാണ് ദിനംപ്രതി നടക്കുന്നത്.
Post Your Comments