Latest NewsNewsInternational

ഒരോ ദിവസവും ആയിരങ്ങള്‍ മരിച്ചു വീഴുമ്പോഴും അമേരിക്കയില്‍ ലോക് ഡൗണ്‍ നീക്കാന്‍ തീരുമാനം

വാഷിംഗ്ടണ്‍ : ഒരോ ദിവസവും ആയിരങ്ങള്‍ മരിച്ചു വീഴുമ്പോഴും അമേരിക്കയില്‍ ലോക് ഡൗണ്‍ നീക്കാന്‍ തീരുമാനം. കോവിഡ് 19 ബാധയുടെ പശ്ചാത്തലത്തില്‍ യുഎസില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കുന്നതോടെ കൂടുതല്‍ അമേരിക്കക്കാര്‍ക്കു ജീവന്‍ നഷ്ടമാകുമെങ്കിലും ലോക്ഡൗണ്‍ പിന്‍വലിയ്ക്കാനാണ് തന്റെ തീരുമാനമെന്ന് ട്രംപ് വ്യക്തമാക്കി. മാസ്‌ക് ധരിക്കില്ലെന്ന തന്റെ നിലപാടില്‍ മാറ്റം വരുത്തില്ലെന്നും ട്രംപ് അറിയിച്ചു.

Read Also : ഇന്ത്യയിൽ നിർണായക പരീക്ഷണങ്ങൾ പുരോഗമിക്കുന്നു; കോവിഡ് വാക്‌സിൻ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ അവലോകനം ചെയ്‌ത്‌ പ്രധാനമന്ത്രി നരേന്ദ്രമോദി

അരിസോണയിലെ ഫീനിക്‌സിലുള്ള മാസ്‌ക് നിര്‍മാണ ഫാക്ടറി സന്ദര്‍ശിച്ചപ്പോള്‍ ട്രംപ് മാസ്‌ക് ധരിച്ചിരുന്നില്ല. സാമൂഹിക അകലം അടക്കമുള്ള നിയന്ത്രണങ്ങളില്‍ ഇളവു നല്‍കുമ്പോഴും സമ്പദ് വ്യവസ്ഥ വീണ്ടും തുറന്നു കൊടുക്കുമ്പോഴും അത് കോവിഡ് മരണനിരക്കു കൂട്ടാനിടയില്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, അതിനു സാധ്യതയുണ്ടെന്നായിരുന്നു പ്രസിഡന്റിന്റെ മറുപടി. കാരണം നിങ്ങളെ ഒരു അപ്പാര്‍ട്‌മെന്റ്ിലോ വീട്ടിലോ മറ്റെവിടെയെങ്കിലുമോ പൂട്ടിയിടുകയില്ല’ – ട്രംപ് പറഞ്ഞു. ലോക്ഡൗണ്‍ തുടങ്ങിയ ശേഷം ആദ്യമായി ട്രംപ് നടത്തുന്ന പ്രധാന യാത്രയായിരുന്നു അരിസോണയിലേക്കുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button