ക്വീന്സ്ലാന്ഡ് : അടുക്കളയിലെ സിങ്കിനുള്ളിൽ മാരകവിഷമുള്ള പാമ്പിനെ കണ്ടെത്തി.
ഓസ്ട്രേലിയയിലെ ക്വീന്സ്ലാന്ഡ് സ്വദേശിയായ മിഷേല്‍ ഹില്ലിയാര്ഡിന്റെ വീട്ടിൽ
തിങ്കളാഴ്ചയാണ് സംഭവം നടന്നത്. അടുക്കളയില്‍ പാത്രം കഴുകുന്നതിനിടയിലാണ് സിങ്കിനുള്ളിലെ ചെറിയ വിടവുകള്‍ക്കിടയില്‍ ചുറ്റിപ്പിണഞ്ഞ രീതിയില്‍ പാമ്പിനെ കണ്ടെത്തിയത്.
തന്റെ കയ്യും പാമ്പും തമ്മില്‍ ഒരു ചെറിയ അകലമേ ഉണ്ടായിരുന്നുള്ളുവെന്നും തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്നും ദൈവത്തിന് നന്ദി പറയുന്നതായും മിഷേല്‍ 9 ന്യൂസ് ചാനലിനോട് പറഞ്ഞു. മാരക വിഷമുള്ള ഈസ്റ്റേണ്‍ ബ്രൌണ്‍ എന്നയിനം പാമ്പാണ് സിങ്കിനുള്ളില്‍ കയറിപ്പറ്റിയത്. പാമ്പിനെ കണ്ട മിഷേല്‍ ഉടന്‍ തന്നെ പാമ്പ് പിടുത്തക്കാരെ വിവരമറിയിക്കുകയായിരുന്നു. സിങ്ക് പൊളിക്കുന്നതിന് മുന്‍പ് തന്നെ പാമ്പ് പുറത്തു ചാടിയിരുന്നതുകൊണ്ട് പാമ്പ് പിടുത്തക്കാര്‍ക്ക് അധികം ബുദ്ധിമുട്ടാതെ തന്നെ പാമ്പിനെ പിടികൂടാനായി.
ലോകത്തിലെ ഏറ്റവും വിഷമുള്ള രണ്ടാമത്തെയിനം പാമ്പാണ് ഈസ്റ്റേണ്‍ ബ്രൌണ്‍.ഇത് ചെറിയ സസ്തനികളെ ഇരയാക്കുകയും അതിന്റെ ശക്തിയുള്ള വിഷം പ്രയോഗിച്ച് കൊല്ലുകയുമാണ് ചെയ്യുന്നത്.
Post Your Comments