Latest NewsNewsKuwaitGulf

കുവൈത്തില്‍ കൊറോണ ബാധിച്ച് കോഴിക്കോട് സ്വദേശി മരിച്ചു

കഴിഞ്ഞ റമദാൻ സമയത്താണ് ഇദ്ദേഹം അവസാനമായി നാട്ടില്‍ വന്നത്

കോഴിക്കോട‌്: കോവിഡ് ബാധിച്ച് വിദേശത്ത് ഒരു മലയാളി കൂടി മരിച്ചു. . കോഴിക്കോട് കുന്ദമംഗലം പുത്തൂർമഠം മീത്തൽ പറമ്പ് സ്വദേശി ഫാത്തിമ മന്‍സില്‍ വീട്ടില്‍ അഹമ്മദ് ഇബ്രാഹിമാണ് (57) മരിച്ചത്.   കുവൈത്തിലെ ആശുപത്രിയിൽ വെച്ചാണ് അഹമ്മദ് മരണപ്പെട്ടത്. രോഗം ബാധിച്ച ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു.

കോവിഡ് ബാധിച്ചുള്ള മരണമായതിനാൽ പ്രോട്ടോക്കോൾ പ്രകാരം ഇദ്ദേഹത്തിന്റെ മൃതദേഹം കുവൈത്തിൽ തന്നെ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഇരുപത് വര്‍ഷത്തോളമായി ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം ഒരു കിച്ചണ്‍ കബോര്‍ഡ് കമ്പനിയില്‍ സ്റ്റോര്‍ കീപ്പറായിരുന്നു.

കഴിഞ്ഞ റമദാൻ സമയത്താണ് ഇദ്ദേഹം അവസാനമായി നാട്ടില്‍ വന്നത്. ഭാര്യ; ഇമ്പിച്ചി ബീവി, മക്കള്‍;ഉമ്മര്‍കോയ, ഫാത്തിമത്ത് സുഹ്‌റ, ആയിഷ ഫര്‍ഹത്ത്. മരുമക്കള്‍;മുജീബ് മാത്തോട്ടം, നൗഫല്‍ കാരന്തൂർ. ഇതുവരെ 90-ലേറെ പ്രവാസി മലയാളികളാണ് വിവിധ വിദേശരാജ്യങ്ങളിലായി കോവിഡ് ബാധിച്ച് മരണപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button