Latest NewsKeralaNattuvarthaNews

എറണാകുളത്ത് നിന്ന് മാത്രം മടങ്ങിയ അന്യ സംസ്ഥാനതൊഴിലാളികളുടെ എണ്ണം കരുതിയതിലും അപ്പുറം; വിവരങ്ങൾ പുറത്ത്

വിവരങ്ങള്‍ തത്സമയം കണ്‍ട്രോള്‍ റൂമില്‍ അറിയുന്ന വിധമാണ് പ്രവര്‍ത്തനം

എറണാകുളം; സംസ്ഥാനത്ത് നിന്ന് പ്രത്യേക ട്രെയിനില്‍ ജില്ലയില്‍ നിന്ന് ഇതുവരെ ബീഹാറിലേക്ക് മൂന്നും ഒഡിഷയിലേക്ക് രണ്ടും പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലേക്ക് ഒന്നും വീതം ട്രെയിനുകളാണ് ഇതുവരെ ജില്ലയില്‍ നിന്ന് പുറപ്പെട്ടത്. ഇതിൽ യാത്ര തിരിയ്ച്ച അന്യ സംസ്ഥാന തൊഴിലാളികളുടെ എണ്ണം പുറത്ത്.

എറണാകുളത്തെ പോലീസ് ഉദ്യോ​ഗസ്ഥർ, ലേബര്‍, റവന്യു, ആരോഗ്യ വകുപ്പുകളുടെ നേതൃത്വത്തില്‍ ക്യാംപുകളില്‍ നേരിട്ടെത്തിയാണ് മടങ്ങാനുള്ള അതിഥി തൊഴിലാളികളുടെ പട്ടിക തയ്യാറാക്കുന്നത്, ജില്ലയില്‍ നിന്ന് ഇതുവരെ 7700 ല്‍ അധികം അതിഥി തൊഴിലാളികള്‍ മടങ്ങിയതായാണ് വിവരങ്ങൾ പുറത്ത് വന്നത്.

കൃത്യതയോടെ വിവരങ്ങള്‍ തത്സമയം കണ്‍ട്രോള്‍ റൂമില്‍ അറിയുന്ന വിധമാണ് പ്രവര്‍ത്തനം, പട്ടികയില്‍ ഉള്‍പ്പെട്ട തൊഴിലാളികളെ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ റെയില്‍വേ സ്റ്റേഷനുകളില്‍ എത്തിച്ച്‌ ആവശ്യാനുസരണം ഭക്ഷണവും വെള്ളവും നല്‍കിയാണ് യാത്രയാക്കുന്നത്, അതേസമയം, പ്രവാസികള്‍ തിരിച്ചെത്തുന്ന സാഹചര്യത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലും കൊച്ചി തുറമുഖത്തും സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി, മുന്‍ അനുഭവങ്ങള്‍ കണക്കിലെടുത്ത് അപാകതകള്‍ പരിഹരിച്ചാണ് ഒരു ഇടവേളക്ക് ശേഷം അന്താരാഷ്ട്ര ഗതാഗത സംവിധാനങ്ങള്‍ പ്രവര്‍ത്തനസജ്ജമാവുന്നത്.

എന്നാൽ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ജീവനക്കാര്‍ക്കും രോഗബാധ ഒഴിവാക്കാനുള്ള നടപടികള്‍ ആരോഗ്യ വകുപ്പ് മുന്‍കൂട്ടി സ്വീകരിച്ചിട്ടുണ്ട്,
വിദേശത്തു നിന്നെത്തുന്നവരുമായുള്ള ആദ്യ ഘട്ട സമ്പര്‍ക്കം പരമാവധി കുറയ്ക്കാനാവശ്യമായ നടപടികളും സ്വീകരിച്ചിട്ടുണ്ട്, സാങ്കേതിക വിദ്യയുടെ സഹായത്തോടു കൂടി ഇതു പ്രാവര്‍ത്തികമാക്കാനാണ് ലക്ഷ്യമിടുന്നത്, പരിശോധനയ്ക്കായി ചുമതലപ്പെടുത്തുന്നവരുടെ എണ്ണവും കുറക്കാന്‍ ഇതു സഹായകമാവുമെന്നാണ് പ്രതീക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button