Latest NewsNewsIndia

മുംബൈയിൽ കോവിഡ് രോഗികൾ പതിനായിരത്തിലേക്ക്; ആശങ്കയോടെ ഉദ്ധവ് സർക്കാർ

മുംബൈ: മുംബൈയിൽ മാത്രം കോവിഡ് രോഗികൾ 9945 ആയതോടെ കൂടുതൽ ഐസലേഷൻ കേന്ദ്രങ്ങൾ സജ്ജമാക്കി ഉദ്ധവ് സർക്കാർ. ഇന്നലെ 635 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗികൾ 9945. ഇന്നലെ മാത്രം മരണം 26. ആകെ മരണം 387.മാർച്ചിൽ 9 പേർ മരിച്ചപ്പോൾ ഏപ്രിലിൽ സംഖ്യ 281 ആയി. മുംബൈയിൽ ഐപിഎസ് ഉദ്യോഗസ്ഥനും 12 പൊലീസുകാർക്കും കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് 841 പേർക്കു കൂടി രോഗബാധ. ആകെ രോഗികൾ 15382. സംസ്ഥാനത്ത് ഇന്നലെ 34 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 617 ആയി.

സ്ഥലസൗകര്യമുള്ള കെട്ടിടങ്ങൾക്കു പുറമേ പാർക്കുകളും തിരഞ്ഞെടുത്ത മൈതാനങ്ങളും കൂടി താൽക്കാലിക കേന്ദ്രങ്ങളാക്കി മാറ്റുകയാണ്. രോഗികൾ മുപ്പതിനായിരം കടന്നേക്കുമെന്നാണു നിഗമനം. നഗരത്തിൽ മരണനിരക്കും വർധിക്കുകയാണ്

മുംബൈ, പുണെ നഗരങ്ങളും പ്രാന്ത്രപ്രദേശങ്ങളും റെഡ് സോൺ ആയി തുടരുന്നു. വർളിയിൽ മുനിസിപ്പൽ കോർപറേറ്റർക്കും ഭർത്താവിനും രോഗം ബാധിച്ചെങ്കിലും ഇരുവരുടെയും നില തൃപ്തികരം. മഹാരാഷ്ട്രയിൽ കണ്ടെയ്ൻമെന്റ് സോൺ ഒഴികെയുള്ള പ്രദേശങ്ങളിൽ മദ്യ വിൽപന ശാലകൾ തുറന്നു. ധാരാവി ചേരിയിൽ കരുതൽ വർധിപ്പിച്ചെങ്കിലും രോഗികളുടെ എണ്ണവും കൂടുകയാണ്. 33 പേർക്കു കൂടി രോഗം ബാധിച്ചതോടെ ചേരിയിൽ ആകെ രോഗികൾ 665 ആയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button