KeralaNattuvarthaLatest NewsNews

കേരളത്തിൽ മദ്യ നിരോധനം ഇല്ല, കള്ളുഷാപ്പുകള്‍ മേയ് 13ന് തുറക്കും: മുഖ്യമന്ത്രി

കളള് ശേഖരിക്കാതിരുന്നാല്‍ ഒഴുക്കി കളയേണ്ട സാഹചര്യം ഉണ്ടാകും

തിരുവനന്തപുരം; ഇപ്പോൾ സംസ്ഥാനത്ത് മദ്യനിരോധനം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കള്ളുഷാപ്പുകള്‍ മേയ് 13 മുതല്‍ തന്നെ തുറന്നു പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു, ആദ്യം കള്ളുഷാപ്പുകള്‍ തുറന്നുപ്രവര്‍ത്തിക്കും, മറ്റുളളവയുടെ കാര്യം പിന്നീട് തീരുമാനിക്കാമെന്ന് മദ്യഷാപ്പുകള്‍ തുറക്കുന്നതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായി വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി മറുപടി നൽകി.

കൂടാതെ കള്ളുചെത്തിന് തെങ്ങൊരുക്കാന്‍ നേരത്തെ അനുമതി നല്‍കിയിരുന്നു, ഇതിന്റെ അടിസ്ഥാനത്തില്‍ ചെത്തുത്തൊഴിലാളികള്‍ കളള് ഉത്പാദനം ആരംഭിച്ചിട്ടുണ്ട്,, ഇത് ഷാപ്പില്‍ എത്തിക്കേണ്ട താമസം മാത്രമേ ഇനിയുളളൂ, ഇനിയും കളള് ശേഖരിക്കാതിരുന്നാല്‍ ഒഴുക്കി കളയേണ്ട സാഹചര്യം ഉണ്ടാകും, അതിനാല്‍ കള്ള് ശേഖരിക്കാനും കള്ളുഷാപ്പുകള്‍ വഴി ഇവ വിതരണം ചെയ്യാനും നടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു, ഇതിനെ തുടർന്നാണ് നടപടി.

എന്നാൽ കള്ളു ഷാപ്പുകളില്‍ ഇരുന്ന് കഴിക്കാനുള്ള സൗകര്യമുണ്ടാവുമോ എന്ന കാര്യം ആലോചിക്കാമെന്നും , കള്ള് ചെത്ത് എക്‌സൈസ് സമ്മതിക്കുന്നില്ലെന്ന കാര്യം തന്റെ ശ്രദ്ധയില്‍പ്പെട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button