കോഴിക്കോട്: കേരളത്തിന്റെ കാര്‍ഷിക ഉല്‍പന്നമായ കള്ളും നീരയും ശരിയായവിധം ഉപയോഗപ്പെടുത്തുകയാണ് വേണ്ടതെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Also: സീരിയിൽ ഷൂട്ടിംഗിനിടെ അപ്രതീക്ഷിതമായി പുലി: അടിയന്തര നടപടി വേണമെന്ന് സംഘടനകൾ
‘കള്ള് യഥാര്‍ഥത്തില്‍ മദ്യമല്ല. അത് നല്ലൊരു പോഷകാഹാര വസ്തുവാണ്. രാവിലെ എടുത്ത ഉടന്‍തന്നെ അത് കഴിക്കുന്നതില്‍ വലിയ കുറ്റംപറയാന്‍ പറ്റില്ല. അപ്പോഴത് വലിയ ലഹരിയായി മാറുന്നില്ല. കള്ളിന്റെയും നീരയുടെയും ഉത്പാദനം വര്‍ധിപ്പിച്ചാല്‍ വലിയ തൊഴില്‍സാധ്യത കേരളത്തിലുണ്ടാകും’,
അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഇപ്പോള്‍ ആളുകള്‍ കള്ളുഷാപ്പില്‍ പോകുന്നത് ഒളിസങ്കേതത്തില്‍ പോകുന്നതുപോലെയാണ്. കള്ളുഷാപ്പുകള്‍ പ്രാകൃത കാലഘട്ടത്തില്‍നിന്ന് മാറി ആധുനിക കാലഘട്ടത്തിന്റെ പ്രത്യേകതകളോടുകൂടി കൊണ്ടുവരാന്‍ സാധിക്കും. ലഹരി ഇല്ലാത്ത ഒരു പാനീയമാക്കി ഉപയോഗിച്ചാല്‍ കള്ള് നല്ലതാണ്’, ജയരാജന്‍ വ്യക്തമാക്കി.
Post Your Comments