കൊച്ചി : വിദേശത്ത് നിന്ന് തിരിച്ചെത്തുന്ന പ്രവാസികളെ സ്വീകരിക്കാൻ നെടുമ്പാശേരി വിമാനത്താവളം സജ്ജമെന്ന് സിയാൽ. ആദ്യ ഘട്ടത്തിൽ 2150 പ്രവാസികളാണ് നെടുമ്പാശേരി വഴി മടങ്ങിയെത്തുന്നത്. വിപുലമായ സജ്ജീകരണങ്ങളാണ് ഇവരെ സ്വീകരിക്കാനായി വിമാനത്താവളത്തിൽ ഒരുക്കിയിരിക്കുന്നത്.
വിമാനത്താവളത്തിൽ പ്രത്യേക ഡോർ തെർമൽ സ്കാനർ ഉപയോഗിക്കും. യാത്രക്കാരുമായി അടുത്തിടപഴകുന്നവർക്ക് പിപിഇ കിറ്റ് ഉറപ്പാക്കും. കപ്പൽ മാർഗമുള്ള രക്ഷാ ദൗത്യത്തിൽ 1000 പേരെയാണ് ആദ്യ ഘട്ടത്തിൽ കൊച്ചി തുറമുഖത്തെത്തിക്കുക. മാലിദ്വീപിൽ നിന്നാണ് ആദ്യ ദൗത്യം. സമുദ്ര സേതുവെന്ന പേരിലാണ് നേവിയുടെ രക്ഷാ ദൗത്യം. നാളെ അബുദാബി, ദുബായ്,റിയാദ്,ദോഹ എന്നിവിടങ്ങളിൽ നിന്നുള്ള പ്രവാസികളാണ്
കേരളത്തിലെത്തുന്നത്. .
Post Your Comments