നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്
1.പൊതു ഗതാഗതം.
2. സ്ക്കൂളുകള്‍, കോളേജുകള്‍, മറ്റു വിദ്യാഭ്യാസ, പരിശീലന/കോച്ചിംഗ് സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം.
3. സിനിമാ ഹാളുകള്‍, മാളുകള്‍, പാര്‍ക്കുകള്‍, ഓഡിറ്റോറിയം, അസംബ്ലി ഹാളുകള്‍, ജിംനേഷ്യം, സ്പോര്‍ട്ട്സ് കോംപ്ലക്സുകള്‍, സ്വിമ്മിംഗ് പൂളുകള്‍, എന്റര്‍ടെയ്ന്‍മെന്റ് പാര്‍ക്കുകള്‍.
4. സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, വിദ്യാഭ്യാസ കായിക/വിനോദ, മതപരമായ സ്ഥലങ്ങള്‍/ ആരാധാനലായങ്ങള്‍ എന്നിവയിലുള്ള ഒത്തു ചേരലുകള്‍.
5. എല്ലാ ആരാധനാലയങ്ങളിലും പൊതു ജനങ്ങളുടെ പ്രവേശനം.
6. മദ്യഷാപ്പുകള്‍, ബാറുകള്‍, ബാര്‍ബര്‍ ഷാപ്പുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍.
7. ഞായറാഴ്ച്ച കച്ചവട സ്ഥാപനങ്ങള്‍, ഓഫീസുകള്‍ എന്നിവ തുറക്കുന്നതും, വാഹനങ്ങള്‍ ഓടിക്കുന്നതും നിരോധിച്ചിരിക്കുന്നു.
നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്
1). രാത്രി ഏഴ് മുതല്‍ രാവിലെ ഏഴ് വരെയുള്ള വ്യക്തികളുടെ അനാവശ്യമായ യാത്രകള്‍.
2). 65 വയസ്സിനു മുകളിലുള്ള വ്യക്തികൾ, പലവിധ അസുഖങ്ങള്‍ ബാധിച്ചിട്ടുള്ളവർ, ഗര്‍ഭിണികൾ ,10 വയസ്സിനു താഴെയുള്ള കുട്ടികൾ എന്നിവർ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ പുറത്തിറങ്ങുവാന്‍ പാടുള്ളൂ
3). സ്വകാര്യ വാഹനങ്ങളില്‍ (4 വീലര്‍) ഡ്രൈവര്‍ക്കു പുറമെ രണ്ടു പേരില്‍ കൂടുതല്‍ യാത്ര ചെയ്യുവാന്‍ പാടില്ല. ഇരു ചക്ര വാഹനങ്ങളില്‍ പിന്‍ സീറ്റ് യാത്ര അനുവദനീയമല്ല
4). വിവാഹ/മരണാനന്തര ചടങ്ങുകളില്‍ 20 ലധികം ആളുകള്‍ അനുവദനീയമല്ല.
5). ഹോട്ടല്‍/ റസ്റ്ററന്റുകളില്‍ പാര്‍സല്‍ സര്‍വീസ് മാത്രം അനുവദിച്ചിരിക്കുന്നു.
6). അവശ്യകാര്യങ്ങള്‍ക്ക് മാത്രം അന്തര്‍ ജില്ലാ യാത്ര അനുവദിച്ചിരിക്കുന്നു. ജില്ലാ പോലീസ് മേധാവിയില്‍ നിന്നും ഇ-കര്‍ഫ്യൂ പാസ് എന്ന അപ്ലിക്കേഷനിലൂടെ പാസ് ലഭ്യമായതിനു ശേഷം മാത്രം യാത്ര ചെയ്യുവാന്‍ പാടുകയുള്ളൂ.
7). അവശ്യ സര്‍വ്വീസുകളല്ലാത്ത സര്‍ക്കാര്‍ ഓഫീസുകള്‍ നിലവിലെ രീതിയില്‍ തന്നെ മെയ് 15 വരെ പ്രവര്‍ത്തിക്കാവുന്നതാണ്. ഗ്രൂപ്പ് എ & ബി ഉദ്യോഗസ്ഥർ 50 ശതമാനവും , സി & ഡി ഉദ്യോഗസ്ഥർ 33 ശതമാനവും ഓഫീസുകളില്‍ ഹാജരാക്കേണ്ടതാണ്.
മേല്‍ വിഭാഗത്തില്‍ ഉള്‍പ്പെടാത്ത എല്ലാ കടകളും / സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കാവുന്നതാണ്.
നിലവില്‍ ഹോട്ട് സ്പോട്ട് ആയി പ്രഖ്യാപിച്ചിട്ടുള്ള തിരുമിറ്റക്കോട്, കുഴല്‍മന്ദം, ആലത്തൂര്‍ എന്നീ പഞ്ചായത്തുകളില്‍ അവശ്യവസ്തുക്കളുടെ കടകള്‍, ബാങ്കുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ (നിയന്ത്രിത എണ്ണത്തിലുള്ള ജീവനക്കാര്‍) എന്നിവയുടെ പ്രവര്‍ത്തനം ഒഴികെ ബാക്കി എല്ലാം നിരോധിച്ചിരിക്കുന്നു. ടി പഞ്ചായത്തുകളില്‍ പ്രവേശിക്കുന്നതിനും, പുറത്തേക്കു പോകുന്നതിനും ഒരു പൊതു വഴി മാത്രമേ ഉണ്ടാകുവാന്‍ പാടുളളൂ. അനാവശ്യമായ യാത്രകള്‍ നിരോധിച്ചിട്ടുള്ളതാണ്.
പൊതു നിര്‍ദ്ദേശങ്ങള്‍
കടകള്‍ / സ്ഥാപനങ്ങള്‍ രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ മാത്രമേ തുറന്നു പ്രവര്‍ത്തിക്കുവാന്‍ പാടുള്ളൂ.
കടകള്‍ / സ്ഥാപനങ്ങള്‍ എന്നിവയില്‍ ഒരു സമയം പരമാവധി 5 ഉപഭോക്താക്കളുടെ പ്രവേശനം മാത്രമേ അനുവദിക്കാന്‍ പാടുള്ളൂ.
തൊഴിലാളികളും, ഉപഭോക്താക്കളും, മുഖാവരണം ധരിച്ചിരിക്കണം.
സാമൂഹിക അകലം പാലിച്ചിരിക്കണം.
Post Your Comments