ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധത്തിനിടെ, കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇന്ത്യയുടെ നിയന്ത്രണരേഖ ലംഘിച്ച് പാകിസ്ഥാന്റെ മൗനാനുവാദത്തോടെ പാക് തീവ്രവാദികള്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് ഇന്ത്യ പകരം ചോദിയ്ക്കും. കരസേനാ മേധാവി ജനറല്‍ എം.എം. നരവനെയാണ് പാകിസ്ഥാനെതിരെ ശക്തമായ മുന്നറിയിപ്പ് നല്‍കിയത്. മേഖലയില്‍ സമാധാനം സ്ഥാപിക്കേണ്ടത് പാക്കിസ്ഥാന്റെ ഉത്തരവാദിത്തമാണ്. കശ്മീരിലെ ഭീകരാക്രമണങ്ങള്‍ പാക്കിസ്ഥാന്‍ ആഗോള ഭീഷണിയാണെന്നതു കാണിക്കുന്നു. കശ്മീരിന്റെ സുഹൃത്താണെന്നു പറയുന്ന പാക്കിസ്ഥാന്‍ കശ്മീരികളെ കൊന്നൊടുക്കുന്നു, വാര്‍ത്താ ഏജന്‍സിയായ പിടിഐയ്ക്കു നല്‍കിയ അഭിമുഖത്തില്‍ നരവനെ പറഞ്ഞു.
സങ്കുചിത മനോഭാവവും നിയന്ത്രിത അജന്‍ഡയുമായി ഭീകരരെ ജമ്മു കശ്മീരിലേക്ക് പാക്കിസ്ഥാന്‍ അയയ്ക്കുകയാണ്. ഭീകരവാദത്തെ പിന്തുണയ്ക്കുകയും അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയും ചെയ്യുന്ന പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കും.
വടക്കന്‍ കശ്മീരിലെ ഹന്ദ്വാരയിലെ ചഞ്ച്മുള്ള ഗ്രാമത്തില്‍ ഭീകരര്‍ വീടിനുള്ളില്‍ ബന്ദികളാക്കിയവരെ രക്ഷപ്പെടുത്താന്‍ സൈന്യം ഇറങ്ങിയിരുന്നു. ഈ പോരാട്ടത്തില്‍ കേണല്‍ അടക്കം 5 പേര്‍ വീരമൃത്യു വരിച്ചു. പാക്ക് സ്വദേശിയായ ലഷ്‌കറെ തയിബ കമാന്‍ഡര്‍ ഉള്‍പ്പെടെ 2 ഭീകരരെയും വധിച്ചിട്ടുണ്ട്.
കൊറോണ വൈറസ് മഹാമാരിക്കെതിരെ പോരാടുന്നതിലും അതിര്‍ത്തിയില്‍ ഭീകരരെ എത്തിച്ച് നുഴഞ്ഞുകയറ്റം നടത്തി ഇന്ത്യയെ ആക്രമിക്കാനാണ് പാക്കിസ്ഥാന്‍ താല്‍പര്യപ്പെടുന്നത്.
സ്വന്തം പൗരന്മാരെ മഹാമാരിയില്‍നിന്നു രക്ഷിക്കാന്‍ വഴി കണ്ടെത്തുന്നതിനു പകരം കശ്മീരിലില്ലാത്ത മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചാണ് പാക്കിസ്ഥാന്‍ പറഞ്ഞത്.
Post Your Comments