ന്യൂഡല്‍ഹി : ഇന്ത്യ-പാക് ബന്ധം കൂടുതല്‍ വഷളാകുന്നു. പാകിസ്താന്‍ അനധികൃതമായി കൈവശപ്പെടുത്തിയ ഇന്ത്യയിലെ ഗില്‍ജിത്ത്- ബാള്‍ട്ടിസ്താനില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ പാകിസ്താന്‍ സുപ്രീംകോടതി അനുമതി നല്‍കി. ഇതിനെതിരെയാണ് ഇന്ത്യ ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്. ഗില്‍ജിത്ത് -ബാള്‍ട്ടിസ്താന്‍ ഇന്ത്യയുടേതാണെന്നും , പാകിസ്താന്‍ എത്രയും വേഗം പ്രദേശത്തു നിന്നു പിന്‍വലിയണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പാക് സുപ്രീം കോടതി വിധിക്ക് പിന്നാലെ പാകിസ്താനിലെ മുതിര്‍ന്ന നയതന്ത്രജ്ഞനെ ബന്ധപ്പെട്ടാണ് ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചത്.
തെരഞ്ഞെടുപ്പു നടത്താന്‍ അനുമതി നല്‍കിയതിന് പുറമേ 2018 ല്‍ തെരെഞ്ഞെടുപ്പ് നടത്താന്‍ അനുമതി നല്‍കി കൊണ്ട് ഗില്‍ജിത്ത് -ബാള്‍ട്ടിസ്താന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് ഭേദഗതിചെയ്യാനും പാക് സുപ്രീം കോടതി അനുമതി നല്‍കിയിട്ടുണ്ട്.
ജമ്മു കശ്മീരിന്റെയും ലഡാക്കിന്റെയും ഭാഗമായ ഗില്‍ജിത്ത് -ബാള്‍ട്ടിസ്താന്‍ പാകിസ്താന്‍ അനധികൃതമായി കൈവശപ്പെടുത്തിയിരിക്കുകയാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഗില്‍ജിത്ത് -ബാള്‍ട്ടിസ്താന്‍ ഇന്ത്യയുടെ ഭാഗമാണ് . എത്രയും വേഗം പാകിസ്താനോട് അവിടെ നിന്നും പിന്‍വാങ്ങാന്‍ ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments