Latest NewsNewsInternational

കോവിഡില്‍ നിന്ന് തന്നെ രക്ഷിച്ച ഡോക്ടര്‍മാരുടെ പേര് കുഞ്ഞിന് നല്‍കി ബോറിസ് ജോണ്‍സണ്‍

ലണ്ടന്‍ : കോവിഡ് ബാധയില്‍ നിന്ന് മുക്തി നേടാന്‍ തന്നെ സഹായിച്ച ഡോക്ടർമാരോടുള്ള ആദരസൂചകമായി മകന് അവരുടെ പേരിട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ.
പ്രധാനമന്ത്രിയും പ്രതിശ്രുത വധു കാരി സൈമണ്ട്സും ചേര്‍ന്നാണ് കുഞ്ഞിന് വില്‍ഫ്രെഡ് ലോറി നികോളാസ് ജോണ്‍സണ്‍ എന്ന പേര് നൽകിയത്.

ഇതില്‍ നിക്കോളാസ് എന്ന മിഡില്‍ നെയിമാണ് എന്‍എച്ച്എസ് ആശുപത്രിയില്‍ തന്റെ ജീവന്‍ രക്ഷിച്ച ഡോക്ടര്‍മാരോടുള്ള ആദരസൂചകമായി ബോറിസ് നല്‍കിയത്. കോവിഡ് ബാധിതനായി മൂന്നു ദിവസം തീവ്രപരിചരണ വിഭാഗത്തില്‍ കഴിയേണ്ടിവന്ന ബോറിസിനെ ഡോക്ടര്‍മാരായ നിക്ക് പ്രൈസും നിക്ക് ഹാര്‍ട്ടുമായിരുന്നു ചികില്‍സിച്ചത്. ഇവരെ സ്മരിച്ചുകൊണ്ടാണ് നിക്കോളാസ് എന്നുകൂടി ചേര്‍ത്തത്. കാരി സിമണ്ട്‌സ് തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. വില്‍ഫ്രഡ് എന്ന പേര് ബോറിസിന്റെ മുത്തച്ഛന്റെ പേരാണ്
.

എന്‍എച്ച്എസ് മറ്റേണിറ്റി ടീമിന് ഞങ്ങളെ പരിപാലിച്ചതില്‍ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ഞാന്‍ ഏറെ സന്തോഷവതിയാണ്- കാരി തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു .

shortlink

Related Articles

Post Your Comments

Related Articles


Back to top button