KeralaLatest NewsNews

മണാലിയിൽ കുടുങ്ങിയ ഡോക്ടർമാരുടെ സംഘം സുരക്ഷിതർ: വനിതാ ഹൗസ് സർജൻമാരുമായി ആശയ വിനിമയം നടത്തി ആരോഗ്യമന്ത്രി

തിരുവനന്തപുരം: മണാലിയിൽ കുടുങ്ങിയ എറണാകുളം മെഡിക്കൽ കോളേജിൽ നിന്നുള്ള വനിതാ ഹൗസ് സർജൻമാരുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആശയ വിനിമയം നടത്തി. ഹിമാചൽ പ്രദേശ് ഡിജിപിയുമായും മന്ത്രി സംസാരിച്ചു.

Read Also: അതിശക്തമായ മഴ: ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി പ്രധാനമന്ത്രി

എറണാകുളം മെഡിക്കൽ കോളേജിൽ നിന്നും ഹൗസ് സർജൻസി പൂർത്തിയാക്കിയ 27 പേരും തൃശൂർ മെഡിക്കൽ കോളേജിൽ നിന്നും ഹൗസ് സർജൻസി പൂർത്തിയാക്കിയ 18 പേരുമാണ് ഹിമാചൽപ്രദേശിൽ കുടുങ്ങിയത്. ഇവരെല്ലാവരും സുരക്ഷിതരാണെന്നാണ് വിവരം ലഭിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.

ഹിമാചൽപ്രദേശിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. 14 പേരാണ് ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ മരിച്ചത്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ അടുത്ത 24 മണിക്കൂർ വീടുകളിൽ തന്നെ തുടരണമെന്നാണ് സംസ്ഥാന മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു ജനങ്ങൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.

Read Also: സ്വകാര്യഭാഗം വികൃതമാക്കി, നാവ് മുറിച്ചെടുത്തു, കണ്ണ് കുത്തിപ്പൊട്ടിച്ചു: നാലംഗ സംഘം യുവതിയെ ക്രൂരമായി കൊലപ്പെടുത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button