പയ്യന്നൂർ: ലോക്ക് ഡൗണ്‍ കാരണം അടച്ചിട്ടിരുന്ന സ്വര്‍ണക്കടയ്ക്കുള്ളില്‍ മുട്ടയിട്ട് അടയിരുന്ന് പെരുമ്പാമ്പ്. പയ്യന്നൂർ ടൗണിൽ കരിഞ്ചാമുണ്ടി ക്ഷേത്ര പരിസരത്തെ ജ്വല്ലറിയിലാണ് 20 മുട്ടകളിട്ട് പെരുമ്പാമ്പ് അടയിരുന്നത്. ലോക്ക് ഡൗണ്‍ തുടങ്ങിയ അന്ന് പൂട്ടിയതാണ് സ്വര്‍ണക്കട. വൃത്തിയാക്കാൻ വേണ്ടി ഉടമ സജിത്ത് ഇന്നലെ കട തുറന്നപ്പോൾ കെട്ടിടത്തിന്റെ പിന്നിലുള്ള മുറിയിൽ പഴയ സാധനങ്ങൾക്കിടയിൽ പെരുമ്പാമ്പിനെ കാണുകയായിരുന്നു.
Read also: കോവിഡ്: മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഒന്നര ലക്ഷത്തിലേറെ മലയാളികൾ കേരളത്തിലേക്ക്
വിവരമറിഞ്ഞ് വനംവകുപ്പ് വൈൽഡ് ലൈഫ് റെസ്ക്യുവർ സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. പെരുമ്പാമ്പ് മുട്ടയിട്ടിട്ട് രണ്ടാഴ്ചയായായെന്ന് പവിത്രൻ പറഞ്ഞു. 3 മീറ്റർ നീളവും 24 കിലോ തൂക്കവുമുണ്ട്. മുട്ട വിരിയുന്നതുവരെ പെരുമ്പാമ്പ് ഇനി വനം വകുപ്പിന്റെ സുരക്ഷിത കേന്ദ്രത്തിലുണ്ടാകും.
Post Your Comments