തിരുവനന്തപുരം: ഇതരസംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് മടങ്ങാൻ രജിസ്റ്റർ ചെയ്ത മലയാളികളുടെ എണ്ണം ഒന്നരലക്ഷം പിന്നിട്ടു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് 1,50,054 മലയാളികളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തതെന്ന് നോര്‍ക്ക അറിയിച്ചു. കര്‍ണാടകയില്‍നിന്ന് തന്നെ 49,233 പ്രവാസികളാണ് ഇതിനകം രജിസ്റ്റര്‍ ചെയ്തത്. തമിഴ്നാട്ടില്‍നിന്ന് 45,491 പേരും മഹാരാഷ്ട്രയില്‍നിന്ന് 20,869 പേരും രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം കേരളത്തിലേക്ക് മടങ്ങാന്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത വിദേശ മലയാളികളുടെ എണ്ണം 4.13 ലക്ഷമായി.
Post Your Comments