റിയാദ്: കോവിഡ് 19 വ്യാപനത്തിനു ശേഷമുള്ള കാലത്ത് സാമ്പത്തിക മേഖലയിലെ തിരിച്ചടി മറികടക്കാന്‍ ഏറെ നാള് വേണ്ടി വരുമെന്ന് സൗദി. കോവിഡ് വ്യാപനത്തിന്റെ പ്രതിസന്ധികളും പ്രത്യാഘാതങ്ങളും ഏറെനാള്‍ നിലനിലനില്‍ക്കുമെന്ന് സൗദി ആരോഗ്യമന്ത്രി മുഹമ്മദ് അല്‍ ജാദന് പറഞ്ഞു.
കര്‍ശനമായ ചെലവ് ചുരുക്കല്‍ നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നും അല്‍ ജാദന് പറഞ്ഞു. ഇത് സൗദിയുടെ മാത്രം കാര്യമല്ലെന്നും. ആഗോള ജനതയൊന്നാകെ പ്രത്യാഘാതനങ്ങളില് നിന്ന് കരകയറി തുടങ്ങണമെങ്കില്‍ 2020ന്റെ അവസാനമാകുമെന്നും അദ്ദേഹം പറഞ്ഞു.
സൗദിയില്‍ കോവിഡ് വ്യാപനത്തെ കുറച്ച് കൊണ്ടു വരുന്നതിന് സാധിച്ചിട്ടുണ്ട്. തകര്‍ന്ന് തരിപ്പണമായ എണ്ണവിലയുടെ കാര്യത്തില്‍ പോലും പുരോഗതി ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments