ലഖ്നൗ;നൊമ്പരമായി മാറി ധൻവീർ, ഡല്‍ഹിയില്‍ നിന്ന് ജന്‍മനാട്ടിലേക്ക് സൈക്കിളില്‍ യാത്ര ചെയ്ത കുടിയേറ്റ തൊഴിലാളി മരിച്ചു, ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരില്‍ വെച്ചായിരുന്നു ധരംവീറിന്റെ അന്ത്യം സംഭവിയ്ച്ചത്, സൈക്കിളില്‍ 1200 കി.മി താണ്ടിയിരുന്നു ഇതിനോടകം, ഷാജഹാന്‍പുരിലെത്തിയ ഉടന്‍ സൈക്കിളില്‍ നിന്ന് കുഴഞ്ഞുവീണ ധരംവീറിനെ രക്ഷിക്കാനായില്ല, കോവിഡ് പരിശോധന നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.
ധരംവീറിന് ഗുരുതരമായ ശ്വാസകോശ രോഗമാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്, നാലു ദിവസം മുമ്പ്ആറംഗ തൊഴിലാളികള്‍ക്കൊപ്പമായിരുന്നു ധരംവീര്‍ യാത്ര പുറപ്പെട്ടത്.
മരണപ്പെട്ട ധരംവീറിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ആംബുലന്‍സ് ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു, അതോടൊപ്പം കൂടെയുള്ള ആറു പേരെയും നാട്ടിലേത്തിക്കാന്‍ സംവിധാനമൊരുക്കും.
Post Your Comments