പേരാമ്പ്ര : എന്തെങ്കിലും തെറ്റ് വന്നു പോയാല്‍ ക്ഷമിക്കണം എന്ന് പറഞ്ഞ് തുടങ്ങട്ടെ … ഉപ്പയുടെ കാര്യമാണ് പറയാന്‍ പോകുന്നത് എന്ന് തുടങ്ങുന്ന വരികളോടെയാണ് പേരാമ്പ്രയില്‍ നിന്നുള്ള കൊച്ചുമിടുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്ത് അയച്ചിരിക്കുന്നത്. വിദേശത്തുള്ള പിതാവിനെ മടക്കിക്കൊണ്ടുവരണമെന്നാണ് കത്തിലുള്ളത് ആറാം ക്ലാസുകാരിയുടെ കത്ത് പ്രധാനമന്ത്രിക്ക്. പേരാമ്പ്ര ഒലീവ് പബ്ലിക് സ്‌കൂളില്‍ പഠിക്കുന്ന ഐന ബിന്‍ത് ജാഫര്‍ ആണ് കത്തെഴുതിയത്. കോപ്പി മുഖ്യമന്ത്രിക്കും ഉണ്ട് .
”എന്തെങ്കിലും തെറ്റ് വന്നു പോയാല്‍ ക്ഷമിക്കണം എന്ന് പറഞ്ഞ് തുടങ്ങട്ടെ. ഞങ്ങള്‍ എല്ലാവരും സാര്‍ പറഞ്ഞതു പോലെ ലോക് ഡൗണില്‍ വീട്ടില്‍ ഇരിക്കുകയാണ്. പക്ഷേ എന്റെ ഉപ്പ വിദേശത്ത് ജോലി ചെയ്യുന്നു, ഉപ്പാക്ക് ഒന്നര മാസം ആയി ജോലി ഇല്ല. അവിടുത്തെ ബുദ്ധിമുട്ട് സാറിനറിയാമല്ലോ.
ഇപ്പോള്‍ എനിക്ക് പ്രവാസികളെ എന്ന് എത്തിക്കും എന്ന് അറിയാന്‍ കഴിയുന്നില്ല…… ഇങ്ങനെ വിദേശത്തുള്ള എല്ലാവരുടെയും മക്കള്‍ പ്രയാസത്തില്‍ ആയിരിക്കും…….. ലോക് ഡൗണ്‍ 14 ദിവസത്തേക്കു കൂടി നീട്ടി എന്ന് ഇപ്പോള്‍ അറിഞ്ഞു. അതിനാല്‍ ഇപ്പോള്‍ തന്നെ പ്രവാസികളെയും കൊണ്ടുവന്നൂടെ. ദയവായി താമസിക്കരുത്. ഇത് എന്റെ അപേക്ഷയാണ്. വിശ്വസ്തതയോടെ ഐന” എന്നവസാനിക്കുന്നു.
Post Your Comments