തിരുവനന്തപുരം: ഒരു മാസത്തെ ശമ്പളം തവണകളായി മാറ്റിവയ്ക്കാനുള്ള തീരുമാനത്തെ എതിർക്കുന്നവർ ഏത് രാഷ്ട്രീയ പാർട്ടിയിൽപെട്ടവരായാലും ജനങ്ങൾക്ക് മുന്നിൽ പരിഹാസ്യരാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗുരുനാഥനോട് നാട് കാട്ടുന്ന ആദരവിന് ചേർന്ന സമീപനമല്ല ഒരു മാസത്തെ ശമ്പളം മാറ്റിവയ്ക്കാനുള്ള ഉത്തരവ് ചില അധ്യാപകർ കത്തിച്ച നടപടി. ഇതിനു നേതൃത്വം നൽകിയ അധ്യാപകന്റെ സ്‌കൂളിലെ കുട്ടികൾ ചേർന്ന് തുക സമാഹരിച്ചു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത് ഇതിനുള്ള ഉചിതമായ മറുപടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Read also: ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു ലക്ഷം രൂപ നല്‍കി നഴ്‌സ്
ഉത്തരവ് കത്തിച്ചവർക്ക് മാനസാന്തരമൊന്നും വരില്ല. അവർ അത്തരമൊരു മനസ്സിന്റെ ഉടമകളായിപ്പോയി. ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരും ഡിഎ പിടിക്കുന്ന നിലപാടെടുത്തു. രാജസ്ഥാനിൽ ശമ്പളം പിടിക്കാനെടുത്ത തീരുമാനത്തെ കോൺഗ്രസ് വിമർശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.
Post Your Comments