ബെയ്ജിംഗ് : കോവിഡ് മഹാമാരിയുടെ ഉത്ഭവത്തെ കുറിച്ച് സംശയം പ്രകടിപ്പിക്കുകയും തുടര്‍ച്ചയായി വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും മറുപടിയുമായി ചൈന രംഗത്ത് എത്തി. കോവിഡ് വ്യാപനത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും യുഎസ് അവഗണിച്ചെന്നാണ് ചൈന പറയുന്നത്. ഫ്രാന്‍സിലെ ചൈനീസ് എംബസി ട്വിറ്ററിലാണു വിമര്‍ശനം തൊടുത്തത്. ഒന്നര മിനിറ്റിലേറെയുള്ള ആനിമേഷന്‍ വിഡിയോ ആണ് യുഎസിനെതിരെ ചൈന ആയുധമാക്കിയത്. ഏപ്രില്‍ 30ലെ ട്വീറ്റ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായി. വിഡിയോ ഇതുവരെ 2 ദശലക്ഷത്തിലേറെ ആളുകളാണു കണ്ടത്.
യുഎസിനെതിരെ ചൈന വളരെ രസകരമായാണ് വണ്‍സ് അപ്പോണ്‍ എ വൈറസ്’ എന്ന പേരിലുള്ള വിഡിയോ അവതരിപ്പിച്ചിരിക്കുന്നത്. വീഡിയോയില്‍ രണ്ടു കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളാണുള്ളത്. വീഡിയോയിലെ ഇതിവൃത്തം ഇങ്ങനെ, സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയാണു യുഎസിനെ പ്രതിനിധീകരിക്കുന്നത്. മാസ്‌ക് അണിഞ്ഞ പ്രതിമയാണു ചൈനയുടെ പ്രതിനിധി. ഡിസംബറില്‍ അപരിചിതമായ ന്യൂമോണിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ഈ പ്രതിമ പറയുന്നു. ‘ശരി, നോക്കാം’ എന്ന മറുപടിയുമായി ലോകാരോഗ്യ സംഘടന പ്രത്യക്ഷപ്പെട്ടു. ജനുവരി ആയപ്പോള്‍ ചൈന പറയുന്നു, ഞങ്ങള്‍ പുതിയൊരു വൈറസിനെ കണ്ടെത്തിയെന്ന്. ‘അതിനെന്താ?’- തൊട്ടു പിന്നാലെ വന്ന യുഎസിന്റെ മറുപടി. ഇത് അപകടകരമാണെന്നു ചൈന. ഇതു വെറും ഫ്‌ലൂ മാത്രമെന്ന് യുഎസ്. മാസ്‌ക് ധരിക്കണമെന്ന് ചൈന, വേണ്ടെന്നു മറുപടി
വീഡിയോയില്‍ വീട്ടിലിരിക്കണമെന്ന് ചൈനയുടെ നിര്‍ദേശം, അതു മനുഷ്യാവകാശ ലംഘനമാണെന്ന് അമേരിക്കയുടെ ഉത്തരം. താല്‍ക്കാലിക ആശുപത്രികള്‍ 10 ദിവസം കൊണ്ടു നിര്‍മിച്ചെന്ന് ചൈന. അതു കോണ്‍സണ്‍ട്രേഷന്‍ ക്യാംപ് ആണെന്നും പ്രകടനപരതയാണെന്നും അമേരിക്ക. ലോക്ഡൗണിനുള്ള സമയമായെന്നു പറയുമ്പോള്‍, എത്ര അപരിഷ്‌കൃതമെന്നു കളിയാക്കല്‍. ഫെബ്രുവരിയാകുന്നു, ഞങ്ങളുടെ ആരോഗ്യ സംവിധാനം നിറഞ്ഞുകവിഞ്ഞെന്നായി ചൈന. ആരോഗ്യരംഗത്തു ചൈന എത്ര പിറകിലാണെന്നു വീണ്ടും പരിഹാസം. വൈറസ് ഡോക്ടര്‍മാരെ കൊല്ലുകയാണെന്നു വെളിപ്പെടുത്തിയപ്പോള്‍ തനി മൂന്നാം ലോകമെന്ന് ആക്ഷേപം. വൈറസ് വായുവിലൂടെ പരക്കുമെന്ന് ചൈന പറയുമ്പോള്‍, ഏപ്രിലോടെ അദ്ഭുതകരമായി അതു പോകും എന്നായിരുന്നു മറുപടി.
Post Your Comments