കുവൈറ്റ് സിറ്റി : കോവിഡ് ബാധിച്ച് കുവൈറ്റിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരണപ്പെട്ടു. സ്വകാര്യ കമ്പനിയില്‍ ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്ന കോഴിക്കോട് മാങ്കാവ് സ്വദേശി മഹറൂഫ് മാളിയേക്കൽ (44) ആണ് മരിച്ചത്. ഒരാഴ്ച മുമ്പാണ് ശൈഖ് ജാബിര്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബവും കുവൈറ്റിലുണ്ട്. കൂടുതൽ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
93 ഇന്ത്യക്കാരടക്കം 242 പേര്‍ക്ക് ഇന്ന് കുവൈറ്റിൽ കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ ആകെ എണ്ണം 4619ലെത്തി. 101 പേര്‍ പ്രാപിച്ചപ്പോൾ രോഗ മുക്തി നേടിയവരുടെ എണ്ണം 1703 ആയി ഉയർന്നിട്ടുണ്ട്. നിലവിൽ 2883 പേർ ചികിത്സയിലുണ്ട് ഇതില്‍ 69 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇവരില്‍ 34 പേരുടെ നില ഗുരുതരമാണ്. . 33 പേരാണ് ഇതുവരെ കുവൈറ്റിൽ കോവിഡ് ബാധിച്ച് മരിച്ചത്.
ഗൾഫിൽ രണ്ട് മലയാളികൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഷാർജയിൽ കണ്ണൂർ കേളകം വരപോത്തുകുഴി തങ്കച്ചന്‍(58), അബുദാബിയിൽ മലപ്പുറം മൂർഖനാട് പൊട്ടിക്കുഴി സ്വദേശി മുസ്തഫ പറമ്പിൽ(49) എന്നിവരാണ് ഇന്ന് രാവിലെ മരിച്ചത്. മൂന്നാഴ്ച മുൻപാണ് തങ്കച്ചന് കോവിഡ് സ്ഥിരീകരിച്ചത്. ശേഷം ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയും കോവിഡ് ബാധിച്ച് ചികിൽസയിലാണ്. മുസ്തഫ അബുദാബി ശക്തി തിയറ്റേഴ്‌സിന്‍റെ പ്രവർത്തകനാണ്. സാമൂഹിക–സാംസ്കാരിക പ്രവർത്തന രംഗത്തെ നിറ സാന്നിധ്യമായിരുന്നു.
Also read : മെഴുകുതിരി കത്തിച്ച് പ്രവാസികൾക്ക് ഐക്യദാര്‍ഢ്യം നൽകാൻ കെപിസിസി
സൗദിയിൽ ഒരു പ്രവാസി മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു.മലപ്പുറം മക്കരപറമ്പ് സ്വദേശിയായ അരിക്കത്ത് ഹംസ അബുബക്കറാണ് (59 ) മക്കയില്‍ ഇന്ന് ലര്‍ച്ചെ രണ്ടുമണിയോടെ മരിച്ചത്. ഉദരസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഇദ്ദേഹത്തിന് കോവിദഃ സ്ഥിരീകരിക്കുകയായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. കഴിഞ്ഞ ദിവസം സൗദിയിൽ പ്രവാസി മലയാളി കോവിഡ് 19 ബാധിച്ചാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിരുന്നു. മലപ്പുറം കൊളപ്പുറം ആസാദ് നഗർ സ്വദേശി പാറേങ്ങൽ ഹസൻ(56) ആണ് കഴിഞ്ഞ തിങ്കളാഴ്ച കോവിഡ് ലക്ഷണങ്ങളോടെ ജിദ്ദയിൽ മരിച്ചത്. സ്രവ പരിശോധനയുടെ ഫലം പോസിറ്റീവായതോടെയാണ് മരണകാരണം കോവിഡ് ബാധയാണെന്ന് സ്ഥിരീകരിച്ചത്.
മദീനയിൽ കണ്ണൂര്‍ സ്വദേശി ഷബ്നാസ്, റിയാദിൽ മലപ്പുറം ചെമ്മാട് സ്വദേശി സ്വഫ്‌വാൻ എന്നിവരണ് സൗദിയിൽ ആദ്യം കോവിഡ് ബാധിച്ച് മരിച്ച മലയാളികൾ. റിയാദിൽ തന്നെ മരിച്ച വിജയകുമാരൻ നായർ (51), അൽ ഖസീമിൽ ആലപ്പുഴ സ്വദേശി ഹസീബ് ഖാൻ(51) എന്നിവരുടെ പേരുകളും റിയാദ് എംബസി വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം മക്കയിൽ തെന്നല സ്വദേശി മുഹമ്മദ് എന്ന ഇപ്പു മുസ്‌ലിയാരുടെ (57) മരണവും കോവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചിരുന്നു.
Post Your Comments