തിരുവനന്തപുരം • സംസ്ഥാനത്ത് മദ്യശാലകള്‍ തത്ക്കാലം തുറക്കേണ്ടെന്ന് തീരുമാനം. ബിവറേജസുകളില്‍ അനിയന്ത്രിതമായ തിരക്കുണ്ടാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഈ തീരുമാനം.
മൂന്നാം ഘട്ട ലോക്ക്ഡൗണിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ വരുത്തേണ്ട ഇളവുകള്‍ ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ആരോഗ്യവകുപ്പ് ചീഫ് സെക്രട്ടറിമാരുടെ യോഗത്തിലാണ് തത്കാലം ബിവറേജസ് ഔട്ട്‌ലറ്റുകള്‍ തുറക്കേണ്ടെന്ന് തീരുമാനിച്ചത്. ഇപ്പോള്‍ മദ്യശാലകള്‍ തുറക്കാന്‍ പറ്റിയ സാഹചര്യമല്ലെന്ന് യോഗം വിലയിരുത്തി.
മദ്യശാലകള്‍ തുറക്കുന്ന കാര്യം മേയ് 17 ന് ശേഷം പരിഗണിക്കും. ജില്ലകളിലെ അപ്പോഴത്തെ സാഹചര്യം പരിഗണിച്ചായിരിക്കും തീരുമാനമെടുക്കുക.
മദ്യവില്പന ശാലകള്‍ തുറക്കുന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്ന് കേന്ദ്രം കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബാറുകള്‍ തുറക്കാതിരിക്കുകയും ഔട്ട്‌ലറ്റുകള്‍ തുറക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ആളുകള്‍ കൂട്ടമായി എത്താനുള്ള സാധ്യത കണക്കിലെടുത്താണ് തുറക്കേണ്ടെന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്.
Post Your Comments