ന്യൂഡല്‍ഹി: മദ്യവില്‍പ്പന ശാലകള്‍ ഈ സ്ഥലങ്ങളില്‍ തുറക്കും. നിയന്ത്രണ മേഖലകളല്ലാത്ത പ്രദേശങ്ങളിലും, ഗ്രീന്‍, ഓറഞ്ച് സോണുകളിലും ഒറ്റപ്പെട്ട മദ്യശാലകള്‍ തുറന്നുപ്രവര്‍ത്തിക്കാമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി മെയ് മൂന്നു മുതല്‍ ന്യൂഡല്‍ഹിയില്‍ മദ്യവില്‍പന ശാലകള്‍ തുറക്കുന്നതിനുളള നടപടികള്‍ ഡല്‍ഹി സര്‍ക്കാര്‍ ആരംഭിച്ചു.
മെയ് നാലുമുതല്‍ ഒറ്റപ്പെട്ട മദ്യശാലകള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് കര്‍ണാടകയും അറിയിച്ചിട്ടുണ്ട്.കര്‍ണാടകയില്‍ രാവിലെ ഒമ്പതുമുതല്‍ രാത്രി ഏഴുവരെ മദ്യശാലകള്‍ തുറന്നുപ്രവര്‍ത്തിക്കുകയെന്ന് എക്സൈസ് മന്ത്രി എച്ച് നാഗേഷ് പറഞ്ഞു. ഗ്രീന്‍സോണുകളില്‍ മദ്യവില്‍പന നടത്താന്‍ അനുമതി നല്‍കിയിട്ടുള്ള മറ്റൊരു സംസ്ഥാനം അസം ആണ്. അതെസമയം കേരളം മദ്യവില്‍പ്പന ശാലകള്‍ തുറക്കില്ല. മദ്യശാലകള്‍ തുറക്കുമ്പോള്‍ വന്‍തിരക്ക് അനുഭവപ്പെടാമെന്നും അതിനാല്‍ മെയ് 17 വരെ തുറക്കേണ്ടതില്ല എന്നുമാണ് തീരുമാനം.
Post Your Comments